Home NEWS ഇരിങ്ങാലക്കുട ആല്‍ത്തറ പരിസരത്തേ ടൈല്‍സ് വിരിയ്ക്കല്‍ അപകടകെണിയാകുന്നു

ഇരിങ്ങാലക്കുട ആല്‍ത്തറ പരിസരത്തേ ടൈല്‍സ് വിരിയ്ക്കല്‍ അപകടകെണിയാകുന്നു

ഇരിങ്ങാലക്കുട : നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡായ ഠാണ-ബസ് സ്റ്റാന്റ് റോഡിലെ പോസ്റ്റാഫീസിന് മുന്‍വശത്തായി ആല്‍ത്തറ പരിസരത്ത് റോഡിന് വീതികൂട്ടാന്‍ എന്ന പേരില്‍ നടത്തിയ ടൈല്‍സ് വിരിയ്ക്കല്‍ അപകട കെണിയാകുന്നു.ടൈല്‍സ് വിരിച്ച് രണ്ടാഴ്ച്ച തികയും മുന്‍പേ ടൈല്‍സ് പലയിടത്തും റോഡില്‍ താഴ്ന്ന് കുഴിയായിരിക്കുകയാണ്.പ്രധാന റോഡ് കോണ്‍ക്രീറ്റിംങ്ങ് ആയതിനാല്‍ ടൈല്‍സ് താഴ്ന്ന ഭാഗവും റോഡും തമ്മില്‍ അപകടകരമായ അവസ്ഥയാണ് ഉള്ളത്.നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ അപകാതയാണ് ടൈല്‍സ് താഴുവാന്‍ കാരണം.ഒരടി താഴ്ച്ചയില്‍ മണ്ണ് മാറ്റി ക്വാറി വെയ്‌സ്റ്റ് ഇട്ടാണ് അതിന് മുകളില്‍ ടൈല്‍സ് വിരിച്ചത്.ബസുകള്‍ അടക്കം നിരവധി ഭാരം കയറ്റിയ വാഹനങ്ങള്‍ പോകുന്ന റോഡില്‍ കോണ്‍ക്രീറ്റിംങ്ങ് നടത്താതെയുള്ള ടൈല്‍സ് വിരിക്കല്‍ നിരുത്തുരവാദിത്വം ഇല്ലാത്ത പ്രവര്‍ത്തനം ആണെന്ന് നിര്‍മ്മാണം നടക്കുമ്പോള്‍ തന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു.രണ്ടാഴ്ച്ചക്കിടെ സ്ത്രികളടക്കം അഞ്ചോളം പോരാണ് ഇവിടെ അപകടത്തില്‍ പെട്ടത്.കോണ്‍ക്രീറ്റ് റോഡിന്റെ വടക്കുഭാഗത്ത് 135 മീറ്റര്‍ സ്‌ക്വയറിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.കൂടല്‍മാണിക്യം ഉത്സവത്തിന് മുന്‍പ് പ്രവര്‍ത്തികള്‍ തീര്‍ക്കുന്നതിനായി യുദ്ധകാലടിസ്ഥാനത്തിലാണ് പ്രവര്‍ത്തികള്‍ നടത്തിയത്.ആദ്യം കോണ്‍ക്രീറ്റിംങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്ന റോഡ് പിന്നീട് ടൈല്‍സ് വിരിയക്കാന്‍ തിരുമാനിക്കുകയായിരുന്നു.

 

Exit mobile version