കാട്ടൂര്‍:കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട 7 വയസ്സുമുതല്‍ 17 വയസ്സ് വരെയുള്ള 65 കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഫുട്‌ബോള്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സന്തോഷ് ട്രോഫി മുന്‍കളിക്കാരന്‍ അശോകന്‍ സി പി നിര്‍വഹിച്ചു.കോച്ച് രമേഷ് കയ്യനുള്ള പഞ്ചായത്തിന്റെ സ്‌നേഹാദരം പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപ്പറമ്പില്‍ നിര്‍വഹിച്ചു.പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥയായ കാട്ടൂര്‍ ഗവ .സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് എസ് ശാലിനി സ്വാഗതവും ,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ രമേഷ് അധ്യക്ഷത വഹിക്കുകയും ചെയ്തു.വൈസ് പ്രസിഡന്റ് ബീന രഘു ,മറ്റു മെമ്പര്‍മാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു