ഇരിങ്ങാലക്കുട : വ്യക്തമായ മുന്‍ധാരണകള്‍ ഇല്ലാതെ പൊതുമരാമത്ത് വകുപ്പ് ആല്‍ത്തറ പരിസരത്തേ തകര്‍ന്ന റോഡ് ശരിയാക്കുന്നതിനുള്ള ടൈല്‍സ് ഇടല്‍ ആരംഭിച്ചു.ആഴ്ച്ചകള്‍ക്ക് മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു എന്നും ഗതാഗത നിയന്ത്രണം ഏര്‍പെടുത്തുന്നു എന്നറിയിച്ച് പത്രപ്രസ്താവന ഇറക്കിയെങ്കില്ലും പണി ആരംഭിച്ചിരുന്നില്ല.പിന്നിടാണ് ബുധനാഴ്ച്ച മുതല്‍ പ്രവര്‍ത്തി ആരംഭിക്കുന്നുവെന്നറിയിച്ച് പണി തുടങ്ങിയത് എന്നാല്‍ ഏറെ ഗതാഗത തിരക്കുള്ള ബസ് സ്റ്റാന്റ് പരിസരത്ത് വ്യക്തമായ ഗതാഗത നിയന്ത്രണം ഏര്‍പെടുത്താതെയുള്ള നിര്‍മ്മാണം ഏറെ ഗതാഗതകുരുക്കിനിടയാക്കി.പോലിസിന്റെ നിയന്ത്രണം ഇല്ലാത്തതിനാല്‍ സമീപത്തേ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് കയറ് കെട്ടിയും മറ്റും ഗതാഗതം നിയന്ത്രിക്കുന്നത്.ജോയിന്റ് കൗണ്‍സില്‍ ജില്ലാസമ്മേളനം ടൗണ്‍ഹാളില്‍ നടക്കുന്നതിനാല്‍ വളരെയധികം തിരക്കാണ് ബസ് സ്റ്റാന്റ് പരിസരത്ത് അനുഭവപെടുന്നത്.തന്നേയുംമല്ല ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി ബി എസ് എന്‍ എല്ലിന്റെ കേബിളുകള്‍ എല്ലാം തന്നേ പെട്ടിച്ചിരിക്കുന്നതിനാല്‍ പരിസരത്തേ ഓഫിസുകളിലെ ഫോണുകളും ഇന്റര്‍നെറ്റ് ബദ്ധവും വിശ്ചേദിച്ചിരിക്കുകയാണ്.135 എം സ്‌ക്വയര്‍ നീളത്തിലാണ് ടൈല്‍ വിരിക്കുന്നത്.ഒരടി താഴ്ച്ചയില്‍ മണ്ണ് മാറ്റി മെറ്റലിട്ടാണ് ടൈല്‍സ് വിരിക്കുന്നത്.4.15 ലക്ഷം രൂപയാണ് ഇതിനായി വകയിരിത്തിയിരിക്കുന്നത്.മൂന്ന് ദിവസത്തിനകം പണി പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് പ്രതിക്ഷിക്കുന്നതായി പൊതുമരാമത്ത് വൃത്തങ്ങള്‍ അറിയിച്ചു.