Home NEWS ദളിത് ഹര്‍ത്താലിന് ഉറച്ച പിന്‍തുണ : യുവജനതാദള്‍ (യു)

ദളിത് ഹര്‍ത്താലിന് ഉറച്ച പിന്‍തുണ : യുവജനതാദള്‍ (യു)

ഇരിങ്ങാലക്കുട : ദളിത് ഐക്യവേദി സംസ്ത്ഥാനത്ത് തിങ്കളാഴ്ച ആചരിക്കുന്ന ഹര്‍ത്താലിന് ചിലര്‍ നടത്തിയ അയിത്ത പ്രഖ്യാപനം സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ദളിതരെ മാറ്റി നിര്‍ത്തണമെന്നാഗ്രഹിക്കുന്ന ഫ്യൂഢല്‍ ചിന്താഗതിക്കാരുടെതാണെന്ന് യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍ അഭിപ്രായപ്പെട്ടു .യുവജനതാദള്‍ ഇരിഞ്ഞാലക്കുട മണ്ഢലം യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉത്തരേന്ത്യയില്‍ അഞ്ച് ദളിതരെ കൊല്ലുന്നത് ഒരു അശ്വമേധയാഗം നടത്തുന്ന പുണ്യകര്‍മ്മത്തിന് തുല്യമെന്ന് ഊരിപ്പിടിച്ച വാളുമായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്ന കൊടിയ ഫാസിസ്റ്റ് ചിന്ത രാജ്യത്ത് അസമത്വവും അരാജകത്വവും ഉണ്ടാക്കും. ദളിതന് സംവരണം ഉറപ്പാക്കിയ മണ്ഢല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതിന്റെ ബാക്കിപത്രമായി ഭരണം വരെ നഷ്ടപ്പെടുത്തേണ്ടി വന്നത് സോഷിലിസ്റ്റ് പ്രധാനമന്ത്രിയായ ഞങ്ങളുടെ വി.പി.സിംഗിനാണ്. എസ്.സി. ആക്ടില്‍ വെള്ളം ചേര്‍ക്കാനുള്ള ഏതു നടപടിയെയും യുവജനതാദള്‍ ശക്തമായി പ്രതിഷേധിക്കുന്നു. ദളിത് ഹര്‍ത്താലിന് കമ്മിറ്റി പൂര്‍ണ്ണ ധാര്‍മ്മിക പിന്‍തുണ പ്രഖ്യാപിച്ചു.യുവജനതാദള്‍ ഇരിഞ്ഞാലക്കുട മണ്ഡലം പ്രസിഡന്റ് റിജോയ് പോത്തോക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. ജോര്‍ജ്ജ് വി. ഐനിക്കല്‍, വര്‍ഗ്ഗീസ് തെക്കേക്കര, കാവ്യ പ്രദീപ്, ഷിപ്‌സണ്‍ പി. തൊമ്മാന, ജെറി ജെയിംസ്, ഷിബു കോലംങ്കണ്ണി എന്നിവര്‍ സംസാരിച്ചു .

Exit mobile version