മുരിയാട് : യുവമോര്‍ച്ച മുരിയാട് പഞ്ചായത്തിലെ മുല്ല, കുണ്ടായ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊള്ളുന്ന ചൂടില്‍ ദാഹിച്ചുവലയുന്ന വഴിയാത്രക്കാര്‍ക്കും പക്ഷികള്‍ക്കും വേണ്ടി തണ്ണീര്‍ പന്തല്‍ ഒരുക്കി .യുവമോര്‍ച്ച നിയോജക മണ്ഡലം ഉപാദ്ധ്യക്ഷന്‍ അജീഷ് പൈക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു . ഇരിങ്ങാലക്കുടയിലെ മുഴുവന്‍ യൂണിറ്റ് അടിസ്ഥാനത്തിലും ഇത്തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങളും കുടിവെള്ള ഷാമം പരിഹരിക്കുന്നതിനു വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുവാന്‍ വേണ്ടി ഭരണ വര്‍ഗ്ഗത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമരപരിപാടികള്‍ക്കും നേതൃതം നല്‍കും എന്നു യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍ മുഖ്യപ്രഭാഷണത്തില്‍ സംസാരിച്ചു . മുരിയാട് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് വന്‍ പരിഹാരമുണ്ടാവണ്ട മുടിച്ചിറ നവീകരണത്തിന് നബാര്‍ഡില്‍ നിന്നും പാസായ 1 കോടി 43 ലക്ഷം രൂപ പഞ്ചായത്ത് ഭരണസമിതിയുടെ മെല്ലേ പോക്ക് നയത്തില്‍ ലാപ്‌സായി പോയതായും കൂടാതെ മുല്ലക്കാട് സ്ഥിതി ചെയ്യുന്ന പൊതുകിണറ് ലക്ഷകണക്കിന് രൂപ ചിലവാക്കി കഴിഞ്ഞ വര്‍ഷം നവീകരണം നടത്തിയിട്ടും ആ കിണറില്‍ നിന്നും വെള്ളം കോരിയെടുക്കാന്‍ തുടിക്കാലുകളൊ മോട്ടോര്‍ സംവിധാനമോ ചെയ്തു കൊടുക്കാത്തതായും ആരോപിച്ച് പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധ സമരങ്ങള്‍ യൂണിറ്റ് തലത്തില്‍ നടത്തും എന്നു അദ്ധ്യക്ഷ ഭാഷണത്തില്‍ അരുണ്‍ ഇ ആര്‍ പറഞ്ഞു. മനോജ് നെല്ലിപറമ്പില്‍ ,മധു ടി എസ്, മിഷാദ് ,കൃഷ്ണ രാജ് ,സജിത്ത് ചന്ദ്രന്‍ ,ഷിബു, വിശാഖ് എന്നിവര്‍ നേതൃത്വം നല്‍കി