ഇരിങ്ങാലക്കുട :ജനറല്‍ ആശുപത്രിയിലേക്ക് സേവ് ഇരിങ്ങാലക്കുട’ ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന നേത്രശസ്ത്രക്രിയ ഉപകരണങ്ങളുടെ സമര്‍പ്പണവും നേത്ര പരിശോധനാ ക്യാമ്പും ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ യു അരുണന് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു.ഇതോടെ 2009 മുതല്‍ ആശുപത്രിയില്‍ മുടങ്ങിക്കിടക്കുന്ന നേത്രശസ്ത്രക്രിയ പുരാരംഭിക്കുനാവാന് കഴിയും. സേവ് ട്രസ്റ്റ് സമര്‍പ്പിക്കുന്ന ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ചെയര്മാന് കെ എസ് അബ്ദുള്‍ സമദില്‍ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ എ മിനിമോള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് നേത്ര പരിശോധനാ ക്യാമ്പും നടത്തി.താലൂക്ക് ആശുപത്രിയെ പൊതുജന പങ്കാളിത്തത്തോടെ അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സേവ് രൂപം കൊടുത്തിട്ടുള്ള ‘സേവ് അവര്‍ ഹോസ്പ്പിറ്റല്‍’