കടുപ്പശ്ശേരി: ശുദ്ധജലം ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും അത് നല്‍കേണ്ടത് ഭരണ കര്‍ത്താക്കളുടെ കടമയുമാണെന്നും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. വേളൂക്കര, ആളൂര്‍ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് പേര്‍ക്ക് ശുദ്ധജലം ലഭിക്കാനുതകുന്ന വെങ്കൊളംചിറ നിറയ്ക്കാനുള്ള നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2016 വരെ മുടക്കം കൂടാതെ നിറയ്ക്കാറുള്ള ഈ ചിറ കഴിഞ്ഞ വര്‍ഷം മുതല്‍ നിറച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ ചിറകളെല്ലാം ആഴ്ച്ചകള്‍ക്ക് മുമ്പേ നിറച്ച് കഴിഞ്ഞിട്ടും വേളൂക്കര പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ചിറ നിറയ്ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. രണ്ട് കോളനികളുള്‍പ്പെടെ നിരവധി കുടുംബങ്ങളാണ് ഇതോടെ ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നത്. ഇനിയും ഇത് കണ്ടില്ലെന്ന് നടിച്ചാല്‍ കൂടതല്‍ സമരങ്ങള്‍ നടത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
പി. എല്‍.ജോര്‍ജ് പട്ടത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു സിജോയ് തോമസ്, പോള്‍സണ്‍ പറപ്പുള്ളി എന്നിവര്‍ പ്രസംഗിച്ചു.