ഇരിങ്ങാലക്കുട : മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന കൊച്ചി പീസ് സ്‌കൂള്‍ എം ഡി എം.എം. അക്ബറിനെ ഇരിങ്ങാലക്കുട ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.പടിയൂര്‍ പീസ് സ്‌കൂളിനെതിരെയും രക്ഷിതാക്കള്‍ കാട്ടൂര്‍ പോലിസില്‍ നല്‍കിയ പരാതിയിലെ 6-ാം പ്രതിയാണ് അക്ബര്‍.ഈ കേസിലാണ് ഇയാളെ ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയത്.വന്‍ പോലിസ് സന്നാഹത്തിലാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.പടിയൂരിലെ പീസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങളില്‍ നിന്നും ദേശിയഗാനം അടങ്ങിയ പേജ് കീറികളഞ്ഞതായും പരാതിയുണ്ട്.പോലിസ് കസ്റ്റഡിയില്‍ തന്നേ കഴിയുന്ന ഇയാളെ മാര്‍ച്ച് 20 വരെ കോടതി വീണ്ടും റിമാന്റ് ചെയ്തു.ഹൈദരാബാദില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇയാള്‍ പിടിയിലാകുന്നത്.നേരത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.വിദ്യാഭ്യാസ വകുപ്പു നടത്തിയ അന്വേഷണത്തില്‍ എന്‍സിഇആര്‍ടി, സിബിഎസ്ഇ, എസ്ഇആര്‍ടി എന്നിവ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നു കണ്ടെത്തിയിരുന്നു.