പുല്ലൂര്‍ ;പുല്ലുരിലെ ഊരകത്ത് ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയായി മൂന്നര വര്‍ഷം പിന്നിട്ടിട്ടും വൈദ്യൂതി ലഭിക്കാതത്തതില്‍ പ്രതിഷേധം ഉയരുന്നു .2014 ല്‍ മുന്‍ എം പി പി സി ചാക്കോയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും ലഭിച്ച 20 ലക്ഷം രൂപ ചിലവഴിച്ചാണ് മുരിയാട് പഞ്ചായത്തിലെ 10-ാം വാര്‍ഡിലാണ് സിന്തറ്റിക് കോര്‍ട്ടടക്കമുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മിച്ചത്.മൂന്ന് ഘട്ടങ്ങളിലായി 2015 ലാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.വൈദ്യൂതി കണക്ഷന്‍ ലഭിക്കുന്നതിനായി വയറിംങ്ങ് അടക്കമുള്ള സജീകരണങ്ങള്‍ പൂര്‍ത്തികരിച്ച് മൂന്നരവര്‍ഷം പിന്നിട്ടിട്ടും വൈദ്യൂതി ലഭിക്കാത്തതില്‍ പ്രദേശവാസികളില്‍ പ്രതിഷേധം ഉയരുന്നുണ്ട്.വൈദ്യൂതിയില്ലാത്തതിനാല്‍ പ്രദേശത്തേ യുവാക്കള്‍ക്ക് കായിക പരിശിലനം നടത്തുന്നതിന് കഴിയാത്ത അവസ്ഥയാണുള്ളത്.സ്‌റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തികരിച്ചപ്പോള്‍ കളിസ്ഥലം കൂടാതെ പ്രദേശവാസികള്‍ വിവാഹം പോലുള്ള ചടങ്ങുകള്‍ നടത്തുന്നതിനും സൗകര്യം ഏര്‍പെടാത്താം എന്ന നിബദ്ധനയിലാണ് നിര്‍മ്മാണം നടത്തിയത്.എന്നാല്‍ വൈദ്യൂതി ഇല്ലാത്തതിനാല്‍ വലിയ തുകയ്ക്ക് ജനറേറ്ററുകള്‍ വാടകക്കെടുത്തും മറ്റുമാണ് ഇത്തരം പരിപാടികള്‍ നടത്തുന്നത്.പഞ്ചായത്തിലെ ഏക സിന്തറ്റിക് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉണ്ടായിട്ടും കേരളോത്സവം അടക്കമുള്ള മത്സരങ്ങള്‍ക്ക് പഞ്ചായത്തിന് പുറത്ത് സ്റ്റേഡിയങ്ങള്‍ വാടകക്കെടുത്ത് മത്സരങ്ങള്‍ നടത്തേണ്ട അവസ്ഥയാണുള്ളത്.പ്രദേശവാസികള്‍ നിരവധി തവണ അധികൃതരുടെ സമീപം പരാതിയുമായി എത്തിയെങ്കില്ലും നടപടികളെന്നുമായിട്ടില്ല.