കരുവന്നൂര്‍ : ബംഗ്ലാവ് ഇലട്രിക്‌സിറ്റി ഓഫിസിന് സമീപത്തേ ജാസ്മിന്‍ ടെക്സ്റ്റല്‍സ് എന്ന സ്ഥാപനത്തിന്റെ മുകള്‍ ഭാഗത്തേ സീലിംങ്ങിനകത്ത് നിന്നാണ് നാല് വെള്ളിമൂങ്ങകളെ പിടികൂടിയത്.രണ്ട് മാസത്തോളം പ്രായമുണ്ട് പിടികൂടിയ വെള്ളിമൂങ്ങകള്‍ക്ക്.അസഹനീയമായ മണവും ശബ്ദവും കേട്ട് തുടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപന ഉടമ സീലിംങ്ങ് പൊളിച്ച് നീക്കിയപ്പോഴാണ് വെള്ളിമുങ്ങകളെ കണ്ടെത്തിയത്.തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ മാപ്രാണം ഷെബിറിനേ വിളിച്ച് വരുത്തി വെള്ളിമൂങ്ങകളെ പിടികൂടുകയായിരുന്നു.പറന്ന് ശീലിച്ചിട്ടില്ലാത്ത വെള്ളിമൂങ്ങകള്‍ അനുസരണയോടെ നിരന്ന് നില്‍ക്കുന്നത് കാണാന്‍ നിരവധി പേരാണ് ബംഗ്ലാവ് പരിസരത്ത് തടിച്ച് കൂടിയത്.വെള്ളിമൂങ്ങകളുടെ അമ്മ പരിസരത്ത് പ്രദേശത്ത് തന്നേയുള്ളതിനാല്‍ ഇവയുടെ ആവാസ വ്യവസ്ഥയ്ക്കനുസൃതമായി രാത്രികാലത്ത് സുരക്ഷിതമായി ഇവയെ ഉപേക്ഷിച്ചു.