വെള്ളാങ്കലൂര്‍ : പഞ്ചായത്തിലെ മാനാട്ടു കുന്നില്‍ കുന്നിടിച്ചു തികത്താനുള്ള ശ്രമത്തിനെതിരെ നാട്ടുകാര്‍.കുന്നിടിച്ചാല്‍ പ്രദേശത്തെ ഇരുപതു വീടുകള്‍ക്കും ഇവരുടെ ജീവനും ഭീഷണിയില്‍.ഇരുപതടിയോളം താഴ്ത്തി മണെടുക്കാനാണ് സ്ഥലമുടമ ശ്രമിക്കുന്നത് വീടുവെയ്ക്കാനെപേരില്‍ കോടികളുടെ മണ്ണുകടത്താനണെനാണ് നാട്ടുകാരുടെ പ്രധാന ആരോപണം പട്ടികജാതിക്കാര്‍ അടക്കമുള്ള നിര്‍ദ്ദനരാണ് കുന്നിനു മുകളില്‍ താമസിക്കുന്നത് ഇത്രയും ആഴത്തില്‍ മണ്ണെടുത്താല്‍ മണ്ണിടിഞ്ഞ് ഇവരുടെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടാകാം. കുഴിയില്‍ വീണ് ഇവിടെയുള്ള കുട്ടികള്‍ക്കും അപകടമുണ്ടാകാം നേരത്തെ ഇവിടെ പഞ്ചായത്ത് നിര്‍മ്മിച്ച സ്റ്റേഡിയത്തിന്റെ കുഴിയില്‍ പോലും ഭിത്തി നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടില്ല.ഇതിനിടയിലാണ് പ്രദേശം മുഴുവനുമുള്ള കുഴിയിടിക്കാന്‍ സ്വകാര്യ വ്യക്തി ശ്രമിക്കുന്നത്.ഇതിനെതിരെ ജന പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതായും പ്രദേശവാസികള്‍ പറഞ്ഞു.മണ്ണെടുപ്പ് നടത്താന്‍ അനുവദിക്കിലെന്നും ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു.