കാട്ടൂര്‍ : പഞ്ചയത്ത് മാര്‍ക്കറ്റ് സമ്പൂര്‍ണ ശുചിത്വവല്‍കരിക്കാന്‍ ഒരുങ്ങി ആരോഗ്യ വിഭാഗം നടപടികള്‍ ശക്തമാക്കി. മാര്‍ക്കറ്റിലെ കടകളില്‍ അശാസ്ത്രിമായി സംസ്‌കരിക്കുന്ന രീതിയാണ് നിലവില്ലുള്ളത്. മൂന്ന് സ്വകാര്യ സ്ഥലങ്ങള്‍ ഇത്തരത്തില്‍ ആരോഗ്യ വിഭാഗം പരിശോധനയില്‍ കണ്ടെത്തി.കൂടാതെ മാര്‍ക്കറ്റില്‍ പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.സര്‍ക്കാരിന്റെ ജാഗ്രത പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് കാട്ടൂര്‍ പഞ്ചായത്തും ആരോഗ്യ വിഭാഗവും മാര്‍ക്കറ്റ് ശുചികരിക്കാന്‍ നടപടി സ്വികരിക്കുന്നത്.ഇന്നു രാവിലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ മാലിന്യം തള്ളുന്ന പത്തുകടക്കാരില്‍ നിന്നും പൊതു സ്ഥലത്ത് മൂത്രമൊഴിച്ച രണ്ടു പേരില്‍ നിന്നും പിഴ ഈടാക്കി. നോട്ടിസ് ലഭിച്ച ഒരു സ്ഥലമുടമ മാലിന്യം പൂര്‍ണമായി നീക്കുകയും ചെയ്തു.മാലിന്യം തള്ളുന്നവര്‍കെതിരെ കര്‍ശന നടപടി സ്വികരിക്കാനാണ് ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം.