Home NEWS പിണ്ടിപെരുന്നാള്‍ : കത്തിഡ്രല്‍ ദേവാലയത്തിലെ ദീപാലങ്കാര പ്രഭയില്‍

പിണ്ടിപെരുന്നാള്‍ : കത്തിഡ്രല്‍ ദേവാലയത്തിലെ ദീപാലങ്കാര പ്രഭയില്‍

ഇരിങ്ങാലക്കുട : ദനഹതിരുന്നാളിനോട് അനുബദ്ധിച്ച് സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തിലെ ദീപാലങ്കാരം സ്വീച്ച് ഓണ്‍ ചെയ്തു.ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് സ്വീച്ച് ഓണ്‍ നിര്‍വഹിച്ചു.കത്തിഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ ഇലുമിനേഷന്‍ കണ്‍വീനര്‍ ഷാജു പാറേക്കാന്‍ സ്വഗതവും തിരുന്നാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സിജു എടത്തിരുത്തിക്കാരന്‍ നന്ദിയും പറഞ്ഞു.അസി.വികാരിമാരായ ഫാ.ടിനോ മേച്ചേരി,ഫാ.ലിജോണ്‍ ബ്രഹ്മകുളം,ഫാ.അജോ പുളിക്കന്‍ എന്നിവരും പള്ളി ട്രസ്റ്റിമാരായ പ്രൊഫ.ഇ ടി ജോണ്‍ ഇല്ലിക്കല്‍,റോബി കാളിയങ്കര,ലോറന്‍സ് ആളൂക്കാരന്‍,ഫ്രാന്‍സിസ് കോക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. പൂര്‍ണ്ണമായും ഡിജിറ്റലായാണ് ഇത്തവണ ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്.ജനുവരി 6 ാംതിയ്യതി വൈകീട്ട് 4.30 ന് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച്ച , ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി, നൊവേന, പള്ളി ചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിക്കല്‍, നേര്‍ച്ചവെഞ്ചിരിപ്പ് എന്നിവയുണ്ടായിരിക്കും. തിരുനാള്‍ ദിനമായ 7 ാം തിയ്യതി ഞായറാഴ്ച രാവിലെ 10 മണിയോടെ ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു രൂപത വികാരി ലാസര്‍ കുറ്റിക്കാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. റൂബി ജൂബിലിയോടനുബന്ധിച്ച് കത്തീഡ്രല്‍ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ 40 അംഗ ഗായകസംഘമായിരിക്കും തിരുനാള്‍ കുര്‍ബാനയ്ക്കു ഗാന ശുശ്രുഷ നിര്‍വ്വഹിക്കുന്നത്.ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് വൈകീട്ട് 7.00 മണിക്ക് പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. ജനുവരി 9 തിങ്കളാഴ്ച്ച മരിച്ചവരുടെ ഓര്‍മ്മദിനമായി ആചരിക്കുന്നു. ദനഹാത്തിരുനാളിന്റെ തത്സമയ സംപ്രേക്ഷണം ഇരിങ്ങാലക്കുട ഡോട്ട് കോമില്‍ തിരുന്നാള്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

Exit mobile version