ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സ്്പിക്മാക്കേ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ചാഹു നൃത്തകലാരൂപത്തിന്റെ രംഗാവിഷ്കാരം നടന്നു. ചാഹു നൃത്തം ഒഡീഷിയ, ജാര്‍ഖണ്ഡ്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ പ്രാദേശിക പ്രാധാന്യം വിളിച്ചോതുന്ന കലാരൂപമാണ്. ബംഗാള്‍ ഭാഗങ്ങളില്‍ പുരുലിയ ചാഹു എന്നും ഒഡീഷിയാ ഭാഗങ്ങളില്‍ മായുര്ബജ് ചാഹു എന്നും ജാര്‍ഖണ്ഡ് ഭാഗങ്ങളില്‍ സരികളാ ചാഹു എന്നും ഈ കലാരൂപം അറിയപ്പെടുന്നു. 16 പേരടങ്ങുന്ന സംഘം പുലരിയ ബംഗാളില്‍നിന്നുള്ള താരാപത് രജത് എന്ന കലാകാരന്റെ നേതൃത്വത്തില്‍ അണിനിരന്നു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രഫ. മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു. സ്പിക്മാക്കേ സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. അനുഷ മാത്യു, ഫാ. പി.ടി. ജോയ്, റവ. ഡോ. ജോളി ആന്‍ഡ്രൂസ്, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. വി.പി. ആന്റോ എന്നിവര്‍ പ്രസംഗിച്ചു.