Home NEWS ദനഹാ തിരുന്നാളിന് കൊടിയേറി

ദനഹാ തിരുന്നാളിന് കൊടിയേറി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തിലെ ദനഹാതിരുന്നാളിന് കൊടിയേറി.രാവിലെ 6ന് വിശുദ്ധ ബലിയ്ക്ക് കത്തിഡ്രല്‍ മുന്‍വികാരി ഫാ.ജോയ് കടമ്പാട്ട് കാര്‍മ്മികത്വം വഹിച്ചു..6 .40 ന് തിരുനാള്‍ കൊടിയേറ്റം കത്തീഡ്രല്‍ വികാരി ഫാ. ആന്റ് ആലപ്പാടന്‍ നിര്‍വ്വഹിച്ചു.വൈകീട്ട് 5 മണിയ്ക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.സാംസണ്‍ എലുവത്തിങ്കല്‍ കാര്‍മ്മികത്വം വഹിയ്ക്കും തുടര്‍ന്ന് വൈകീട്ട് 7 മണിക്ക് ബെഥേല്‍ ഹാളില്‍ സാമൂഹിക സാംസ്‌കാരിക സാമുദായിക നേതാക്കന്മാര്‍ ഒത്തുചേര്‍ന്ന് മതസൗഹാര്‍ദ്ദവും, സാഹോദര്യവും പങ്കുവെക്കും.ജനുവരി 6 ാംതിയ്യതി വൈകീട്ട് 4.30 ന് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച്ച , ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി, നൊവേന, പള്ളി ചുറ്റി പ്രദക്ഷിണം, രൂപം എഴുന്നള്ളിക്കല്‍, നേര്‍ച്ചവെഞ്ചിരിപ്പ് എന്നിവയുണ്ടായിരിക്കും. തിരുനാള്‍ ദിനമായ 7 ാം തിയ്യതി ഞായറാഴ്ച രാവിലെ 10 മണിയോടെ ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു രൂപത വികാരി ലാസര്‍ കുറ്റിക്കാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. റൂബി ജൂബിലിയോടനുബന്ധിച്ച് കത്തീഡ്രല്‍ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ 40 അംഗ ഗായകസംഘമായിരിക്കും തിരുനാള്‍ കുര്‍ബാനയ്ക്കു ഗാന ശുശ്രുഷ നിര്‍വ്വഹിക്കുന്നത്.3 മണിയ്ക്ക് തിരുന്നാള്‍ പ്രദക്ഷണം ആരംഭിയ്ക്കും.ദനഹതിരുന്നാള്‍ പൂര്‍ണ്ണമായും www.irinjalakuda.com ല്‍ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും.

 

Exit mobile version