Home NEWS ഇരിങ്ങാലക്കുട ആല്‍ഫാ പാലിയേറ്റീവ് ലിങ്ക് സെന്ററില്‍ ഭിന്നശേഷി ദിനാചരണം

ഇരിങ്ങാലക്കുട ആല്‍ഫാ പാലിയേറ്റീവ് ലിങ്ക് സെന്ററില്‍ ഭിന്നശേഷി ദിനാചരണം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ആല്‍ഫാ പാലിയേറ്റീവ് ലിങ്ക് സെന്ററില്‍ ഡിസംബര്‍ 9ന് ഭിന്നശേഷി ദിനാചരണം നടത്തും. 9ന് രാവിലെ 9.30ന് ഇരിങ്ങാലക്കുട ആസാദ് റോഡിലുള്ള ആല്‍ഫാ പാലിയേറ്റീവ് ലിങ്ക് സെന്ററില്‍ മലപ്പുറം ഗവ.കോളേജ് പ്രൊഫ.വി.ഡി.തോബിയോ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. യോഗത്തില്‍ തരണനെല്ലൂര്‍ കോളേജ് പ്രിന്‍സിപ്പാള്‍ അധ്യക്ഷത വഹിക്കും. പ്രസിഡണ്ട് വി.ജെ. തോംസണ്‍ സ്വാഗതവും ഭിന്നശേഷിക്കാരായ ശ്രീനാഥ്, ശ്രീരാഗ് എന്നിവര്‍ ആശംസകളും അര്‍പ്പിക്കും. ഫിസിയോതെറാപ്പിസ്റ്റുകളായ അജീഷ്, സി.വി.ശ്രീജ എന്നിവര്‍ സംസാരിക്കും. ഭിന്നശേഷിക്കാരായ എഴുപതോളം പേരും തരണനെല്ലൂര്‍ കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും  യോഗത്തില്‍ പങ്കെടുക്കും. അര്‍ഹരായവര്‍ക്കുള്ള കട്ടില്‍, വാക്കര്‍, വീല്‍ചെയര്‍, വാക്കിങ്ങ് സ്റ്റിക്ക് എന്നിവ വിതരണം ചെയ്യും. പ്രസിഡണ്ട് വി.ജെ. തോംസണ്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എല്‍സമ്മ, രാധ ടീച്ചര്‍, എം.എന്‍. തമ്പാന്‍, കെ.സതീഷ്, കാക്കര വേണുഗോപാല്‍, ജോണ്‍സണ്‍, ഫിസിയോ തെറാപ്പിസ്റ്റ് ശ്രീജ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Exit mobile version