സാഹിത്യ സദസും ഗ്രന്ഥശാലയും ഒരുക്കി എൽ.എഫ് വിദ്യാലയം.

29

ഇരിങ്ങാലക്കുട : എൽ എഫ് എൽ പി സ്കൂളിന്റെ വായനാദിന പ്രവർത്തനങ്ങൾക്ക് പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. ശതാബ്ദി ആഘോഷങ്ങളോടാനുബന്ധിച്ചു ഓരോ കുഞ്ഞിനും കുഞ്ഞു വായനക്ക് അവസരമൊരുക്കി പൂർവ വിദ്യാർത്ഥികൾ ഓരോ ക്ലാസ്സിലും ഗ്രന്ഥ ശാലയോരുക്കി.കുട്ടികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി പ്രാചീന സാഹിത്യകാരന്മാരെയും ആധുനിക സാഹിത്യകാരന്മാരെയും പരിചയപ്പെടുത്തുകയും കവിയരങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.

സ്കിറ്റ്, പ്രച്ഛന്നവേഷം, കവിതാലാപനം എന്നിവയിലൂടെ ഗ്രന്ഥകർത്താക്കളെ പരിചയപ്പെട്ട് കുട്ടികളെ പുസ്തക ലോകത്തിലേക്ക് നയിച്ചു. പ്രശസ്ത എഴുത്തുകാരിയും പൂർവവിദ്യാർത്ഥിനിയുമായ സിന്റി സ്റ്റാൻലി ഉദ്ഘാടന നിർവഹിച്ച ഈ യോഗത്തിൽ എൽ എഫ് എച്ച് എസ് ഹെഡ്‌മിസ്ട്രസ്സ്‌ സിസ്റ്റർ നവീന അധ്യക്ഷപദം അലങ്കരിക്കുകയും എൽ എഫ് എൽ പി ഹെഡ്‌ഡ്മിസ്ട്രസ്സ് സിസ്റ്റർ റിനറ്റ് ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് . തോംസൺ ചിരിയങ്കണ്ടത്ത്, പൂർവ്വ വിദ്യാർത്ഥികളായ പ്രീത, ലിസ, ബിനിത മുബീൻ, നവ്യ ലോറൻസ് എന്നിവരും സന്നിഹിതരായിരുന്നു

Advertisement