Home NEWS സെന്റ് ജോസഫ്സ് കോളേജ് കായിക പ്രതിഭകളെ ആദരിച്ചു

സെന്റ് ജോസഫ്സ് കോളേജ് കായിക പ്രതിഭകളെ ആദരിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിനെ കായിക മേഖലയിൽ ഉന്നതിയിലേക്കു നയിച്ച കായിക താരങ്ങളെയും പരിശീലകരെയുംയും കോളേജ് ആദരിച്ചു. 2022-23 വർഷത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആദരവ് കോളേജ് സംഘടിപ്പിച്ചത്. കോളേജിൽ പഠിക്കുന്ന അന്തർദേശിയ വോളിബാൾ തരാം അലീന ബിജു, നാഷണൽ ഗെയിംസ് ബാസ്കറ്റ്ബോൾ ബ്രോൺസ് മെഡലിസ്റ്റ് ദിവ്യ സാം, നാഷണൽ ഗെയിംസില്‍ ഗോള്‍ഡ് നേടിയ വോളിബോൾ ടീമിന്റെ കോച്ച് ശ്രീ സഞ്ജയ്‌ ബാലിഗ എന്നിവരെ പ്രത്യേകം ആദരിച്ചു. കേരള സംസ്ഥാന സ്പോര്‍ട്ട്സ് കൌണ്‍സില്‍ നടത്തിയ 2022 ജൂണില്‍ നടന്ന കേരളത്തിലെ ഏറ്റവും മൂല്യമുള്ള കേരളാ കോളേജ് ഗെയിംസ് ട്രോഫി ആദ്യമായി ഇരിങ്ങാലക്കുടയുടെ മണ്ണില്‍ സെന്റ് ജോസഫ്സ് കോളേജ് എത്തിച്ച് ഈ വര്‍ഷത്തെ നേട്ടങ്ങള്‍ക്ക് തുടക്കമിട്ടു. 2022-23 വര്‍ഷത്തില്‍ അന്തർദേശിയ, ദേശിയ, സംസ്ഥാന, യൂണിവേഴ്സിറ്റി തലങ്ങളിൽ നേട്ടം കൈവരിച്ച 96 കായിക താരങ്ങളെയാണ് ആദരിച്ചത്. കൂടാതെ ഈ നേട്ടത്തിലേക്ക് കായിക താരങ്ങളെ പ്രാപ്തരാക്കിയ പരിശീലകരെയും, കായിക അദ്ധ്യാപകരെയും പ്രത്യേകം ആദരിച്ചു. കലാലയത്തിന്റെ ചരിത്രത്തിൽ ഇത്രയും താരങ്ങൾ മെഡലുകൾ നേടുന്നത് ആദ്യമായിട്ടാണ്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കായികവിഭാഗം മേധാവി ഡോക്ടർ സക്കിർ ഹുസൈൻ സ്പോർട്സ് മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ എലയ്സ അധ്യക്ഷത വഹിച്ചു. കോളേജ് കായിക വകുപ് മേധാവി ഡോക്ടർ സ്റ്റാലിൻ റാഫേൽ, കായിക അധ്യാപിക തുഷാര ഫിലിപ്പ്, പരിശീലകൻ സഞ്ജയ്‌ ബാലിഗ, പി സി ആന്റണി, ഡോക്ടർ മനോജ്‌ ലാസർ, കോളേജ് യൂണിയൻ ചെയർ പേർസൺ രഞ്ജന പി എച്ച്, അന്തർദേശിയ വോളിബോൾ താരം അലീന ബിജു, കോളേജ് യൂണിയൻ ജനറൽ ക്യാപ്റ്റൻ ശില്പ ഷാജി എന്നിവർ സംസാരിച്ചു.

Exit mobile version