ക്രിസ്തുമസ് പുതുവത്സരാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും നടന്നു

കോലോത്തുംപടി : റസിഡന്‍സ് അസോസിയേഷന്‍ ഓഫ് വെസ്റ്റ് കോലോത്തുംപടി ( RAWK ) ക്രിസ്തുമസ് പുതുവത്സരാഘോഷവും പ്രൊ. മാധവന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാനവും നടന്നു.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉജിത സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. സുശീല മാധവന്‍ എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രസിഡണ്ട് ഗോപാലന്‍ തമ്പി ,സെക്രട്ടറി മുരളീ ദത്തന്‍ ,ഗ്രാമപഞ്ചായത്ത് അംഗം വി .എച്ച് വിജീഷ്, ട്രഷറര്‍ ജോയ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു .തുടര്‍ന്ന് അംഗങ്ങളുടെ കലാപരിപാടികളും ദേവസ്മൃതി ഗ്രൂപ്പിന്റെ ഗാനമേളയും അരങ്ങേറി.