ഇരിങ്ങാലക്കുട :പെട്രോള്‍ ,ഡീസല്‍,പാചക വാതക വിലവര്‍ദ്ധനവിനെതിരെ കേരളമഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും,അടുപ്പുകൂട്ടി സമരവും നടത്തി.സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു.മഹിളാ സംഘം മണ്ഡലം പ്രസിഡണ്ട് ശോഭനമനോജ് അദ്ധ്യക്ഷത വഹിച്ചു.ടി.വി വിബിന്‍,ഷീലഅജയഘോഷ്,വി.കെ. സരിത,അല്‍ഫോണ്‍സതോമസ്,എന്നിവര്‍ സംസാരിച്ചു.ഉചിതസുരേഷ് സ്വാഗതവും ,അഡ്വ. ജിഷജോബി നന്ദിയും പറഞ്ഞു.ഷംലഅസീസ്,സിന്ധുപ്രദീപ്,സുധദിലീപ് ,രാജികൃഷ്ണകുമാര്‍ സുമതി തിലകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Home പെട്രോള്‍ ,ഡീസല്‍,പാചക വാതക വിലവര്‍ദ്ധനവിനെതിരെ കേരളമഹിളാസംഘം അടുപ്പുകൂട്ടി സമരം നടത്തി