ഇരിഞ്ഞാലക്കുട കത്തീഡ്രൽ എ. കെ.സി.സിയുടെ നേതൃത്വത്തിൽ കുവൈറ്റിൽ അപകടത്തിൽ നിര്യാതരായ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി. കത്തീഡ്രൽ വികാരി വെരി.റവ. ഫാ. പ്രൊഫ. ഡോ. ലാസർ കുറ്റിക്കാടൻ അനുസ്മരണ...
എടക്കുളം : കോമ്പാത്ത് വേലായുധൻ മകൻ ധനഞ്ജയൻ (65) റിട്ട. മാനേജർ, കനറ ബാങ്ക്) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പിൽ.
ഭാര്യ :സ്മിത ( റിട്ട. പ്രധാനധ്യാപിക, ഗവ. ഫിഷറിസ് ഹൈസ്കൂൾ, കൈപ്പമംഗലം)
മക്കൾ :ബിമൽ കെ ധനഞ്ജയൻ (ബൽജിയം), നിർമ്മൽ കെ ധനഞ്ജയൻ ( സീനീയർ ഗ്രൂപ്പ് മാനേജർ, ഡബ്ല്യുഎൻഎസ് , മുംബൈ)
നടവരമ്പ് ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ) ഇക്കണോമിക്സ് (ജൂനിയർ) ജോഗ്രഫി (സീനിയർ) എന്നീ തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ മെയ് 20 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.