ബൈപ്പാസ് റോഡില്‍ അനധികൃതമായി തണ്ണീര്‍തടം നികത്തുന്നു.

ഇരിങ്ങാലക്കുട : പുതുതായി ഗതാഗതത്തിന് തുറന്ന് നല്‍കിയ ബൈപ്പാസ് റോഡില്‍ അനധികൃതമായി തണ്ണീര്‍തടം നികത്തുന്നു.രാത്രിയുടെ മറവിലാണ് വലിയ ലോറികളില്‍ മണ്ണടിച്ച് തണ്ണീര്‍തടമായ പ്രദേശം നികത്തിയെടുക്കുന്നത്.സമീപത്ത് വീടുകള്‍ ഇല്ലാത്തതിനാലും ബൈപ്പാസ് റോഡില്‍ തെരുവ് വിളക്കുകള്‍...

നടനകൈരളി കാളിദാസ നാട്യോത്സവത്തിന് തുടക്കമായി.നാളെ വിക്രമോര്‍വ്വശീയം

ഇരിങ്ങാലക്കുട: നടനകൈരളിയുടെ കാളിദാസ നാട്യോത്സവത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടനകൈരളി രംഗവേദിയില്‍ നടക്കുന്ന നാട്യോത്സവം വ്യാഴാഴ്ച സമാപിക്കും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ നാട്യോത്സവം ഉദ്ഘാടനം ചെയ്തു....

ഇരിങ്ങാലക്കുടയില്‍ തെരുവ് നായ ആക്രമണം വ്യാപകമാകുന്നു.

കോമ്പാറ : ഇരിങ്ങാലക്കുടയില്‍ തെരുവ് നായ ആക്രമണം വീണ്ടും വ്യാപകമാകുന്നു.ചാലംപാടം സ്വദേശി കോക്കാലി ഫ്രാന്‍സീസിന്റെ വീട്ടിലെ കോഴിക്കൂട് തകര്‍ത്ത് 21 ഓളം വിവിധതരത്തിലുള്ള കോഴികളെ തെരുവ് നായക്കള്‍ കൊന്നു.കഴിങ്കോഴി,ഗ്രാമശ്രീ അടക്കം നിരവധി മുട്ടകോഴികളാണ്...

ക്രൈസ്റ്റ് കോളേജില്‍ തന്ത്ര ഷോ

ക്രൈസ്റ്റ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി ആയിരുന്ന ദിലീപേട്ടന്റെ ചികിത്സ ചെലവ് കണ്ടെത്തുന്നതിനും, തവനിഷ് പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനുമായി പ്രശസ്ത പിന്നണി ഗായകന്‍ ജോബ് കുര്യന്റെ നേതൃത്വത്തില്‍ തന്ത്ര ബാന്‍ഡിന്റെ ഷോ നടന്നു.പ്രശസ്ത സിനിമാ...

പെരുംപാലത്തോടിന് കയര്‍വലപ്പായ ഇനി സംരക്ഷണം

ഡോക്ടര്‍പടി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നടവരമ്പ് ഡോക്ടര്‍പടി പടിഞ്ഞാറ് ഭാഗത്തുള്ള പെരുംപാലത്തോടിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി കയര്‍വലപ്പായ ഉപയോഗിച്ചാണ് ഈ തോട് സംരക്ഷിക്കുന്നത്. അഞ്ച് ലക്ഷത്തോളം...

വെളിയത്ത് വേലായുധന്‍ മകന്‍ ഭരതന്‍ (63) നിര്യാതനായി.

ചേലൂര്‍ :വെളിയത്ത് വേലായുധന്‍ മകന്‍ ഭരതന്‍ (63) നിര്യാതനായി.സംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പില്‍.ഭാര്യ ഉഷ.മക്കള്‍ പ്രീതി,പ്രസാദ്.മരുമക്കള്‍ സതീഷ്,സിന്ധ്യ.

വ്യാജ അവാര്‍ഡ് വാര്‍ത്ത വെട്ടിലായി താണ്ണിശേരി സ്വദേശി യുവാവ്

ഇരിങ്ങാലക്കുട : താണിശ്ശേരി സ്വദേശിയും ഫോട്ടോഗ്രാഫി പാഷനായി കൊണ്ട് നടക്കുന്ന ശ്യം സത്യന്‍ എന്ന യുവാവാണ് വ്യാജ അവാര്‍ഡ് വാര്‍ത്തയെ തുടര്‍ന്ന് വെട്ടിലായിരിക്കുന്നത്.വേള്‍ഡ് ഫോട്ടോഗ്രാഫിക്ക് ഫോറം എന്ന ഫേസ്ബുക്ക് കൂട്ടായ്മ്മയുടെ 2018 ട്രാവല്‍...

മഹാരാഷ്ട്രയിലെ സമരവിജയത്തില്‍ ഇരിങ്ങാലക്കുടയില്‍ ആഹ്ലാദപ്രകടനം.

ഇരിങ്ങാലക്കുട : മഹാരാഷ്ട്രയിലെ ഐതിഹാസികമായ കര്‍ഷകസമരം വിജയത്തിലെത്തിയതില്‍ ഇരിങ്ങാലക്കുടയില്‍ ആഹ്ലാദപ്രകടനം.സി പി എം പാര്‍ട്ടി ഓഫിസില്‍ നിന്നാരംഭിച്ച ആഹ്ലാദപ്രകടനം ഠാണവില്‍ ബി എസ് എന്‍ എല്‍ പരിസരത്ത് സമാപിച്ചു.തുടര്‍ന്ന് നടന്ന പൊതുയോഗം പി...

സൈക്കിളുകള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ 2017-18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10-ാം ക്ലാസ്സിലെ നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വെച്ച് വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍നായരുടെ അധ്യക്ഷതയില്‍...

എം എല്‍എ ഓഫീസിലേക്ക് ബി ജെ പി മാര്‍ച്ച്

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമെന്ന ലക്ഷ്യത്തോടെ 2012 ല്‍ തുടക്കംകുറിച്ച 2014 ല്‍ പൂര്‍ത്തിയാക്കേണ്ട സമഗ്ര കുടിവെള്ള പദ്ധതി ആറുവര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ച് പ്രൊഫ. കെ യു അരുണന്‍ എം എല്‍...

ലോക വനിതാദിനചാരണവും മാതൃസംഗമവും നടത്തി.

കരുവന്നൂര്‍: രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് കരുവന്നൂര്‍ ഇടവകയിലെ മുഴുവന്‍ അമ്മമാരെയും കോര്‍ത്തിണക്കി ലോക വനിതാദിനചാരണവും മാതൃസംഗമവും നടത്തി. 'കൊയ്‌നോണിയ 2018' എന്ന പേരില്‍ നടത്തിയ വനിത - മാതൃമഹാസംഗമം ഇരിങ്ങാലക്കുട രൂപത വികാരി...

നടനകൈരളിയുടെ അഞ്ചാമത് കാളിദാസ നാട്യോത്സവത്തിന് ചെവ്വാഴ്ച്ച അരങ്ങുണരും.

ഇരിങ്ങാലക്കുട : നടനകൈരളിയുടെ അഞ്ചാമത് കാളിദാസ നാട്യോത്സവം മാര്‍ച്ച് 13, 14, 15 തിയ്യതികളില്‍ നടനകൈരളിയുടെ രംഗവേദിയില്‍ ആഘോഷിക്കുന്നു. കൂടിയാട്ടം ആചാര്യനായ വേണു ജി. ചിട്ടപ്പെടുത്തിയ അഭിജ്ഞാനശാകുന്തളം, വിക്രമോര്‍വ്വശീയം എന്നീ കാളിദാസ നാടകങ്ങളുടെ...

താലൂക്ക് ആശുപത്രി ജീവനക്കാരന്‍ പുല്ലൂര്‍ തിയ്യായി വീട്ടില്‍ വേലായുധന്‍ മകന്‍ അജിത്(53) നര്യാതനായി.

ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രി ജീവനക്കാരന്‍ പുല്ലൂര്‍ തിയ്യായി വീട്ടില്‍ വേലായുധന്‍ മകന്‍ അജിത്(53) നര്യാതനായി. സംസ്‌കാരം ഇന്ന് (13.3.2018) രാവിലെ 11 ന് കൊടുങ്ങല്ലൂര്‍ ചാപ്പാറ വൈദ്യുത ശ്മശാനത്തില്‍ നടക്കും. ഭാര്യ- ഷീബ,...

കാന നിറച്ച് വാട്ടര്‍ അതോററ്റിയുടെ കുടിവെള്ള വിതരണം.

ഇരിങ്ങാലക്കുട : കടുത്ത കുടിവെള്ള ക്ഷാമത്തിലേയ്ക്ക് നാട് നീങ്ങുമ്പോള്‍ കുടിവെള്ളം കാനയിലൂടെ ഒഴുക്കി ഇരിങ്ങാലക്കുട വാട്ടര്‍ അതോററ്റി വ്യതസ്തമാകുന്നു. ഇരിങ്ങാലക്കുട പുറ്റിങ്ങല്‍, മൈനര്‍ സെമിനാരി റോഡരികിലെ കാനകളില്‍ നിറഞ്ഞെഴുകുന്നത് വാട്ടര്‍ അതോററ്റിയുടെ ദശലക്ഷകണക്കിന്...

ആറാട്ടുപുഴ ക്ഷേത്രത്തില്‍ സേലം ഭക്തരുടെ സേവന സമര്‍പ്പണം

ആറാട്ടുപുഴ: തീര്‍ത്ഥാടനത്തിന്റെ ഭാഗമായി 25 ഓളം വരുന്ന സേലം ഭക്തര്‍ ആറാട്ടുപുഴ ക്ഷേത്രത്തില്‍ സേവനത്തിലൂടെ സമര്‍പ്പണം നടത്തി. രണ്ടു ദിവസത്തെ സേവനമായിരുന്നു അവരുടെ സമര്‍പ്പണം. ക്ഷേത്രത്തിലെ വിവിധ തരത്തിലുള്ള വിളക്കുകള്‍, പറകള്‍, കൈപ്പന്തത്തിന്റെ...

പറേക്കാടന്‍ ഡേവിസ് മകന്‍ ഡെന്‍സില്‍ (27) നിര്യാതനായി.

ആനന്ദപുരം : പറേക്കാടന്‍ ഡേവിസ് മകന്‍ ഡെന്‍സില്‍ (27) നിര്യാതനായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച രാവിലെ 9.30 ന് മുരിയാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.മാതാവ് കൊച്ചുത്രേസ്യ,സഹോദരി ഡിസിലി

ബസ് സ്റ്റാന്റ് റോഡ് ടൈല്‍സ് വിരിയ്ക്കല്‍ : ഗതാഗത നിയന്ത്രണം നീളാന്‍ സാദ്ധ്യത

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിന്റെ കിഴക്ക് വശത്തേ റോഡ് ടൈല്‍സ് വിരിക്കുന്ന ജോലികള്‍ നീണ്ട് പോകുന്നു.ടാറിങ്ങ് മുഴുവന്‍ നീക്കം ചെയ്തശേഷം രണ്ടിഞ്ച് കരിങ്കല്ലിട്ട് ഉയര്‍ത്തി അതിനുമുകളിലാണ് കോണ്‍ക്രീറ്റിന്റെ ടൈല്‍സുകള്‍ വിരിക്കുന്നത്. ബസ് സ്റ്റാന്റിലേക്ക്...

വിനയന്‍ വധക്കേസ് : 1-ാം പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ

ഇരിങ്ങാലക്കുട : ടെമ്പോ ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ 1-ാം പ്രതി കൊന്നക്കുഴി കുടംമാട്ടി രമേശ് (48), 6 7 പ്രതികളായ ആളൂര്‍ പുതുശ്ശേരി 43 വയസ്സ്, ആന്റു (43), കാഞ്ഞിരപ്പിള്ളി വരപ്പന മാപ്രാമ്പിള്ളി...

സമഗ്ര ആരോഗ്യ സര്‍വ്വേ സമാപിച്ചു

കോണത്തുകുന്ന്: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായ സമഗ്ര ആരോഗ്യ സര്‍വ്വേ സമാപിച്ചു. ബ്ലോക്കിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലായി നടപ്പാക്കുന്ന കാന്‍സര്‍ ബോധവത്കരണ രോഗനിര്‍ണയ പരിപാടിയാണ് 'ഒപ്പം' പദ്ധതി....

ദയാവധം; സൂപ്രീംകോടതി വിധി വേദനാജനകവും പ്രതിഷേധാര്‍ഹവുമെന്ന് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ 

ഇരിങ്ങാലക്കുട: അന്തസ്സോടെയുള്ള മരണം പൗരന്റെ അവകാശമാണെന്ന സൂപ്രീംകോടതി വിധി അത്യന്തം ഖേദകരവും വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ എക്ക്യൂമെനിക്കല്‍ സംഗമം പ്രമേയത്തിലൂടെ വ്യക്തമാക്കി. അസാധാരണ വിധി പ്രഖ്യാപനത്തിലൂടെ ജീവന്റെ വില ഇടിച്ചുകാണിക്കുന്നതാണെന്നും...