കരൂപ്പടന്ന സ്‌കൂളില്‍ പൂര്‍വ്വ വിദ്യര്‍ത്ഥി – അധ്യാപക സൗഹൃദ സംഗമം നടത്തി.

കരൂപ്പടന്ന : അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്ന കരൂപ്പടന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി - അധ്യാപക സൗഹൃദ സംഗമം നടത്തി. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.എ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഒ.എസ്.എ സെക്രട്ടറി പി.കെ.എം.അഷറഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ മുഖ്യ...

ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ വാര്‍ഷികാഘോഷം

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്‌കൂള്‍ 24 - ാമത് വാര്‍ഷികം ഡിസ്ട്രിക്റ്റ് സെഷന്‍ ജഡ്ജ് ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. . എസ് എന്‍ ഇ എസ് ചെയര്‍മാന്‍ കെ.ആര്‍. നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഹരീഷ് മേനോന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍...

വിജ്ഞാനവാടി തുറന്ന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം

പടിയൂര്‍ : ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ പണ്ടാരത്തറ പ്രദേശത്ത് പണിപൂര്‍ത്തികരിച്ച് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന് കൈമാറിയ വിജ്ഞാനവാടി ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്ക് വിട്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പര്‍ ടി ഡി ദശോബിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഭൂമി വിട്ട് നല്‍കിയ സമിതിഅംഗങ്ങളും നാട്ടുക്കാരും ഏകദിന...

ജാനോത്സവ പരിപാടികള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട : 'നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍,ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍ 'എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന ജനോത്സവം 2018 ന്റെ ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു.പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതിയംഗം അഡ്വ.കെ പി രവിപ്രകാശ് ഉദ്ഘാടനം നിര്‍വഹിച്ചു.മേഖല പ്രസിഡന്റ് പ്രൊഫ.എം കെ ചന്ദ്രന്‍...

പഴമയെ തൊട്ടറഞ്ഞ് ക്രൈസ്റ്റ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട : സോഷ്യല്‍ മീഡിയയില്‍ ജീവിതത്തിന്റെ പാതിയും ചിലവഴിയ്ക്കുന്ന പുതുതലമുറയ്ക്ക് അപവാദമാവുകയാണ് ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍.പഴയകാല ഓലപന്തും,ഓലപീപ്പിയും,ഓല വാച്ചും തുടങ്ങി ഓലയില്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ട നിര്‍മ്മാണ പരിശീലനത്തിലാണവര്‍.പുതുതലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന ഓല ഉപയോഗിച്ചുള്ള കളിപ്പാട്ട നിര്‍മ്മാണ പരിശീലനം നടത്തുന്നത് കുരുത്തോലകൂട്ടം കളരിയിലെ പ്രസാദും...

മൂര്‍ക്കനാട് സേവ്യര്‍ – ഇരിങ്ങാലക്കുടയുടെ സ്വ.ലേ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്റെ സ്ഥാപകരില്‍ പ്രധാനിയുമായ മൂര്‍ക്കനാട് സേവ്യറിന്റെ ചരമവാര്‍ഷികത്തിന് സുഹൃത്തും സഹപ്രവര്‍ത്തകനും ആയ ഉണ്ണികൃഷണന്‍ കിഴുത്താണി അനുസ്മരിക്കുന്നു.ഗ്രാമീണപത്രപ്രവര്‍ത്തനത്തിന്റെ തന്മയത്തികവാര്‍ന്ന മാതൃകയെന്നോ, മണ്ണിന്റെ മണവും ഗുണവുമുള്ള ശൈലിക്കുടമയെന്നോ വിശേഷിപ്പിക്കാവുന്ന ഇരിങ്ങാലക്കുടയിലെ ആദ്യകാല പത്രപ്രവര്‍ത്തകരില്‍ പ്രധാനിയായ മൂര്‍ക്കനാട് സേവ്യര്‍ ഓര്‍മ്മയായി ഞായറാഴ്ച്ച...

ഇരിങ്ങാലക്കുടയുടെ വികസനത്തിന് മുതല്‍കൂട്ടായിരുന്ന വ്യക്തിത്വമായിരുന്നു മൂര്‍ക്കനാട് സേവ്യര്‍ : എ.പി. ജോര്‍ജ്ജ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ വികസനത്തിന് പ്രാദേശിക പത്രപ്രവര്‍ത്തനം കൊണ്ട് മാതൃക കാണിച്ച വ്യക്തിയാണ് മൂര്‍ക്കനാട് സേവ്യാറെന്ന് ഇരിങ്ങാലക്കുട മുന്‍ നഗരസഭാ ചെയര്‍മാനും ഇപ്പോഴത്തെ കെ.എസ്.ഇ. മാനേജിങ് ഡയറക്ടറുമായ എ.പി. ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.നാടിന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് വാര്‍ത്തകള്‍ എഴുതിയിരുന്ന വ്യക്തിയായിരുന്നു സേവ്യറെന്നും അദേഹം പറഞ്ഞു. പ്രസ്‌ക്ലബ്ബ് മുന്‍...

കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണം ഒരു യജ്ഞമായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എ കെ എസ് ടി...

ഇരിങ്ങാലക്കുട : കേരളത്തിലെ പൊതുവിദ്യഭ്യാസ മേഖലയെ സ്വകാര്യവത്കരണത്തില്‍ നിന്നും കോര്‍പ്പറേറ്റ്‌വല്‍കരണത്തില്‍ നിന്നും സംരക്ഷിച്ച് സാമൂഹ്യപ്രതിബന്ധതയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഓള്‍ കേരള സ്‌കൂള്‍ ടിച്ചേഴ്‌സ് അസോസിയേഷന്‍ എന്ന് കെ പി രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.വിദ്യഭ്യാസ കച്ചവടം ലക്ഷ്യം വച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പഠിച്ചാല്ലേ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യഭ്യാസം സ്വായക്തമാക്കാനാകു...

മാധവ നാട്യഭൂമിയില്‍ കല്ല്യാണസൗഗന്ധികം ഉത്തരഭാഗം കൂടിയാട്ടം

ഇരിങ്ങാലക്കുട : മാധവ നാട്യഭൂമിയില്‍ നടന്ന കല്ല്യാണസൗഗന്ധികം ഉത്തരഭാഗം കൂടിയാട്ടത്തില്‍ സൂരജ് നമ്പ്യാര്‍ വിദ്യാധരനെയും കപില വേണു ഗുണമഞ്ജരിയേയും അവതരിപ്പിച്ചു . ഭൂമിയിലേക്ക് ആകാശത്തു നിന്നു വരുന്ന വിദ്യാധരനും ഗുണമഞ്ജരിയും സുമേരു പര്‍വ്വതങ്ങള്‍ക്ക് ഇടയ്ക്ക് കാറ്റിന്റെ ശക്തിയില്‍ ആടിയുലയുമ്പോള്‍ വായു ഭഗവാനോട് ഇരുവരും വായുപുത്രന്മാരായ ഹനുമാനും ഭീമനും...

മീലാദ് സംഗമം ക്യാമ്പയിന്‍ സമാപിച്ചു.

പുത്തന്‍ച്ചിറ: പുത്തന്‍ച്ചിറ മേഖല സുന്നി കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ റബീഉല്‍ അവ്വലില്‍ 'സ്‌നേഹിക്കാം തിരുനബിയെ' എന്ന പ്രമേയത്തില്‍ നടത്തി വന്ന മീലാദ് സംഗമം ക്യാമ്പയിന്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ഹാഫിള് ജുനൈദ് ജൗഹാരി അല്‍ അസ്ഹരി മദ്ഹുറസല്‍ പ്രഭാഷണം നടത്തി. എസ്.വൈ.എസ്. തൃശൂര്‍ ജില്ലാ ഉപാധ്യക്ഷന്‍...

തുമ്പൂര്‍ അയ്യപ്പന്‍കാവ് കാവടി അഭിഷേക മഹോത്സവം വര്‍ണ്ണാഭം

തുമ്പൂര്‍ : അയ്യപ്പന്‍കാവ് കാവടി അഭിഷേക മഹോത്സവം വര്‍ണ്ണാഭമായി.ജനുവരി 12 ഉത്സവ ദിനത്തില്‍ രാവിലെ വിശേഷാല്‍ പൂജകള്‍,8 മുതല്‍ 10:30 വരെ ഏഴ് ഗജവീരന്മാര്‍ അണിനിരന്ന കാഴ്ച ശീവേലിയും 11.30 മുതല്‍ വിവിധ ദേശക്കാരുടെ വര്‍ണ്ണശഭളമായ കാവിടികള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് 2 മണിയോടെ കാവടിയാട്ടം സമാപിച്ചു.വൈകീട്ട് 4 മുതല്‍...

പാരലല്‍ കോളേജ് സ്പോര്‍ട്ട്സ് മീറ്റില്‍ മേഴ്സി കോളേജിന് ഓവറോള്‍ കിരീടം

ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന സ്പോര്‍ട്ട്സ് മീറ്റില്‍ 86 പോയിന്റ് നേടി മേഴ്സി കോളേജ് ഓവറോള്‍ കിരീടം സ്വന്തമാക്കി. 64 പോയിന്റുമായി ശാന്തിനികേതന്‍ രണ്ടാം സ്ഥാനവും, 55 പോയിന്റുമായി കോ-ഓപ്പറേറ്റീവ് കോളേജ്...

ചെമ്മണ്ട കാട്ടിലപീടിക അന്തോണി ഭാര്യ കത്രീന(94) നിര്യാതയായി.

ചെമ്മണ്ട കാട്ടിലപീടിക അന്തോണി ഭാര്യ കത്രീന(94) നിര്യാതയായി.സംസ്‌ക്കാരം 12-01-2018 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ നടന്നു.മക്കള്‍:വിന്‍സെന്റ്,ഔസേപ്പ്.മരുമക്കള്‍:ഡെയ്‌സി,ബീന

സെന്റ് ജോസഫ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജില്‍ ജനുവരി 26ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നു.സംഗമത്തിന്റെ മുന്നോടിയായി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ ' റികണറ്റ് ' എന്ന പേരില്‍ ജനുവരി 22ന് കോളേജ് ഓഡിറ്റോറിയത്തില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നുണ്ട്.പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജനുവരി 16ന് രാവിലെ 11മണിയ്ക്ക് കോളേജില്‍ വച്ച നടത്തുന്ന...

പോളീഷ് ചിത്രമായ ‘ഇഡ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു.

ഇരിങ്ങാലക്കുട : 2015ലെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് നേടിയ പോളീഷ് ചിത്രമായ 'ഇഡ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു. യൂറോപ്യന്‍ ഫിലിം അക്കാദമിയുടെ 2014ലെ മികച്ച ചിത്രത്തിനുള്ള...

കാറളം പള്ളിയില്‍ വി സെബസ്ത്യാനോസിന്റെ അമ്പു തിരുന്നാള്‍ 14 ന്

കാറളം :ഹോളി ട്രിനിറ്റി പള്ളിയില്‍ വി. സെബസ്ത്യാനോസിന്റെ അമ്പു തിരുന്നാളും പരി. കന്യകാമറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും ഓര്‍മ്മത്തിരുന്നാളും സംയുക്തമായി ജനുവരി 11 മുതല്‍ 15 വരെ നടക്കും.അമ്പുതിരുന്നാളിന്റെ കൊടികയറ്റം ഫാ അനില്‍ പുതുശ്ശേരി നിര്‍വഹിച്ചു.ഫാ ഡെയ്‌സണ്‍ കവലക്കാട്ട് സഹകാര്‍മ്മികത്വം വഹിച്ചു.14 നു തിരുന്നാള്‍ കുര്‍ബാനക്ക് ഫാ ജെയിംസ്...

കുന്നിടിച്ചു തികത്താനുള്ള ശ്രമത്തിനെതിരെ നാട്ടുകാര്‍.

വെള്ളാങ്കലൂര്‍ : പഞ്ചായത്തിലെ മാനാട്ടു കുന്നില്‍ കുന്നിടിച്ചു തികത്താനുള്ള ശ്രമത്തിനെതിരെ നാട്ടുകാര്‍.കുന്നിടിച്ചാല്‍ പ്രദേശത്തെ ഇരുപതു വീടുകള്‍ക്കും ഇവരുടെ ജീവനും ഭീഷണിയില്‍.ഇരുപതടിയോളം താഴ്ത്തി മണെടുക്കാനാണ് സ്ഥലമുടമ ശ്രമിക്കുന്നത് വീടുവെയ്ക്കാനെപേരില്‍ കോടികളുടെ മണ്ണുകടത്താനണെനാണ് നാട്ടുകാരുടെ പ്രധാന ആരോപണം പട്ടികജാതിക്കാര്‍ അടക്കമുള്ള നിര്‍ദ്ദനരാണ് കുന്നിനു മുകളില്‍ താമസിക്കുന്നത് ഇത്രയും ആഴത്തില്‍ മണ്ണെടുത്താല്‍...

കാട്ടൂര്‍ പഞ്ചായത്ത് ശുചിത്വവല്‍കരിക്കാന്‍ ഒരുങ്ങി ആരോഗ്യ വിഭാഗം നടപടികള്‍ ശക്തമാക്കി.

കാട്ടൂര്‍ : പഞ്ചയത്ത് മാര്‍ക്കറ്റ് സമ്പൂര്‍ണ ശുചിത്വവല്‍കരിക്കാന്‍ ഒരുങ്ങി ആരോഗ്യ വിഭാഗം നടപടികള്‍ ശക്തമാക്കി. മാര്‍ക്കറ്റിലെ കടകളില്‍ അശാസ്ത്രിമായി സംസ്‌കരിക്കുന്ന രീതിയാണ് നിലവില്ലുള്ളത്. മൂന്ന് സ്വകാര്യ സ്ഥലങ്ങള്‍ ഇത്തരത്തില്‍ ആരോഗ്യ വിഭാഗം പരിശോധനയില്‍ കണ്ടെത്തി.കൂടാതെ മാര്‍ക്കറ്റില്‍ പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക്...

കേരള ശാസ്ത്ര കോണ്‍ഗ്രസ് : സെന്റ് ജോസഫ്സ് കോളേജില്‍ കര്‍ട്ടന്‍ റൈസര്‍ പ്രോഗ്രാം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുപ്പതാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ കര്‍ട്ടന്‍ റൈസര്‍ പ്രോഗ്രാം സംഘടിപ്പിച്ചു. സെന്റ് ജോസഫ്‌സ് കോളേജ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള വന ഗവേഷണ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രോഗ്രാം നടന്നത്. കോളേജ് പ്രിന്‍സിപ്പല്‍...

മുഹമ്മദ് അഫ്‌സലിനെ അനുമോദിച്ചു

നടവരമ്പ് : സംസ്ഥാന കലോല്‍സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഉറുദു പ്രസംഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച നടവരമ്പ് ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അഫ്‌സലിനെ ഇരിങ്ങാലക്കുട എം.എല്‍ എ പ്രൊഫ. കെ യുഅരുണന്‍ സ്‌കൂളില്‍ എത്തി അനുമോദിച്ചു. എം.എല്‍.എയുടെ വകയായി ക്യാഷ് അവാര്‍ഡും നല്‍കി. മുഹമ്മദ്...