‘ട്രെയിന്‍ ഡ്രൈവേഴ്‌സ് ഡയറി ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 18 വെള്ളിയാഴ്ച്ച സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : ഔദ്യോഗിക ജീവിതത്തിനിടയില്‍ റെയില്‍ ട്രാക്കില്‍ മുപ്പതോളം പേരുടെ മരണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ഇല്ലിജ എന്ന ട്രെയിന്‍ ഡ്രൈവറുടെ ആത്മസംഘര്‍ഷങ്ങളുടെ കഥ പറയുന്ന സെര്‍ബിയന്‍ ചിത്രമായ 'ട്രെയിന്‍ ഡ്രൈവേഴ്‌സ് ഡയറി ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 18 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ്...

ഡോണ്‍ ബോസ്‌കോയില്‍ പരിശുദ്ധ മറിയത്തിന്റെ തിരുന്നാളിന് കൊടിയേറി

ഇരിങ്ങാലക്കുട : ഡോണ്‍ ബോസ്‌കോയില്‍ പരിശുദ്ധ മറിയത്തിന്റെ ഊട്ടുതിരുന്നാളിന് കൊടികയറി.ഡോണ്‍ ബോസ്‌കോ റെക്ടര്‍ ഫാ.മാനുവല്‍ മേവട കൊടിയേറ്റം നിര്‍വഹിച്ചു.തിരുന്നാള്‍ ദിവസമായ ഞായറാഴ്ച്ച രാവിലെ 10.30 ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് ഡോണ്‍ ബോസ്‌ക്കോ പബ്ലിക്കേഷന്‍സിന്റെ ഡയറക്ടര്‍ ഫാ.ദേവസിക്കുട്ടി മുഖ്യകാര്‍മികത്വം വഹിയ്ക്കും.തുടര്‍ന്ന് നേര്‍ച്ച ഊട്ട്,വൈകീട്ട് 5.30ന് ജപമാല പ്രദക്ഷണം,വി.കുര്‍ബാനയുടെ...

മുരിയാട് പഞ്ചായത്തില്‍ ആരോഗ്യ ജാഗ്രത്തോല്‍സവം ആരംഭിച്ചു.

മുരിയാട് : പഞ്ചായത്തില്‍ ജാഗ്രത്തോത്സവം ആരംഭിച്ചു. പൂല്ലൂര്‍ മേഖലയിലെ 12,13,14 വാര്‍ഡുകളിലെ ആരോഗ്യ ജാഗ്രത്തോല്‍സവത്തിന്റെ ഉല്‍ഘാടനം രാജന്‍ നെല്ലായി നിര്‍വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വെളിയത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍ പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, എ എന്‍...

കുടിവെള്ളവുമില്ലാ റോഡും നാശമായി പടിയൂര്‍ നിവാസികള്‍ പ്രതിഷേധത്തില്‍

പടിയൂര്‍ : എടതിരിഞ്ഞി-മതിലകം റോഡില്‍ വളവനങ്ങാടി സെന്റര്‍ മുതല്‍ യുവരശ്മി ക്ലബ് വരെയുള്ള റോഡ് തകര്‍ന്ന് അപകടാവസ്ഥയില്‍.കുടിവെള്ള പൈപ്പലൈനിനു വേണ്ടി എടുത്ത കുഴി ശരിയായ രീതിയില്‍ മൂടാത്തതിനേ തുടര്‍ന്ന് റോഡിന്റെ സൈഡ് ഇടിഞ്ഞാണ് റോഡ് അപകടാവസ്ഥയിലായിരിക്കുന്നത്.അധികാരികളുടെ അലംഭാവം മൂലം സമഗ്ര കുടിവെള്ള പദ്ധതി വൈകുന്നതിനാല്‍ ഈ പ്രദേശത്ത്...

ആനന്ദപുരത്ത് ഫുട്‌ബോള്‍ പരിശീലന പദ്ധതിക്ക് തുടക്കമായി

ആനന്ദപുരം: വിദ്യാര്‍ത്ഥികളില്‍ സമഗ്ര കായികപരിശീലനം ലക്ഷ്യമിട്ട് റൂറല്‍ ബാങ്കും ആനന്ദപുരം സ്‌പോര്‍ട്‌സ് അക്കാദമിയും സംയുക്തമായി നടത്തുന്ന ഫുട്‌ബോള്‍ പരിശീലന പദ്ധതിക്ക് തുടക്കമായി.മുരിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി,...

സംഗമ സാഹിതി ഇരിങ്ങാലക്കുടയുടെ ‘കവിതാസംഗമം’ പുസ്തക പ്രകാശനം. മെയ് 20ന്

ഇരിങ്ങാലക്കുട : സംഗമസാഹിതി പ്രസിദ്ധീകരിക്കുന്ന ഇരിങ്ങാലക്കുടയിലെ മുപ്പത്തിനാല് കവികളുടെ കവിതകള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരം 'കവിതാസംഗമം' സംഗമസാഹിതിയുടെ ആഭിമുഖ്യത്തില്‍ 2018 മെയ് 20, ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട എസ് & എസ് ഹാളില്‍ വെച്ച് ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് പി കെ ഭരതന്‍ മാസ്റ്റര്‍ ഉദ്ഘാടനം...

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ഇരിങ്ങാലക്കുട : വിവിധ കര്‍ഷക ക്ഷേമ മുദ്രവാക്യങ്ങളുമായി കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ സംസ്ഥാവ വ്യാപകമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഓഫിസുകളിലേയ്ക്ക് നടത്തപ്പെടുന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി അച്യുതമേനോന്‍ മന്ദിരത്തില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി കര്‍ഷക...

വാര്‍ത്തകള്‍ക്ക് ഫലം : ആല്‍ത്തറ ടൈല്‍സ് ഒറ്റ രാത്രി കൊണ്ട് ശരിയാക്കി പൊതുമാരമത്ത് വകുപ്പ്

ഇരിങ്ങാലക്കുട : നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡായ ഠാണ-ബസ് സ്റ്റാന്റ് റോഡിലെ പോസ്റ്റാഫീസിന് മുന്‍വശത്തായി ആല്‍ത്തറ പരിസരത്ത് റോഡിന് വീതികൂട്ടാന്‍ എന്ന പേരില്‍ നടത്തിയ ടൈല്‍സ് വിരിയ്ക്കല്‍ അപകട കെണിയായി മാറിയിരുന്നു.irinjalakuda.com വിഷയം വാര്‍ത്തയാക്കിയതിനേ തുടര്‍ന്ന് മറ്റ് മാധ്യാമങ്ങളും വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു.കൗണ്‍സില്‍ യോഗത്തില്‍ വരെ വിഷയത്തില്‍ ആക്ഷേപം...

പുല്ലൂരില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി എക്‌സൈസ് പിടികൂടി

പുല്ലൂര്‍ : ആനുരളി അമ്പലനട ലക്ഷംവീട് കോളനിയില്‍ കല്ലിങ്ങപ്പുറം സന്തോഷിന്റെ വീട്ട് വളപ്പില്‍ നിന്നാണ് കഞ്ചാവ് ചെടികള്‍ പിടികൂടിയത്.ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 25 സെമി ഓളം ഉയരത്തിലുള്ള മൂന്ന് കഞ്ചാവ് ചെടികള്‍...

ഡോ .മാത്യു പോള്‍ ഊക്കനെ ക്രൈസ്റ്റ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ആയി ചുമതലയേറ്റ ഡോ .മാത്യു പോള്‍ ഊക്കനെ ക്രൈസ്റ്റ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികളായ പ്രൊഫ. വി പി ആന്റോ(സെക്രട്ടറി),ജെയ്‌സണ്‍ പാറേക്കാടന്‍ (വൈസ് പ്രസിഡന്റ് ),അഡ്വ.പി ജെ തോമസ് (ജോയിന്റ് സെക്രട്ടറി )അഡ്വ...

വെളളാംചിറ കമ്യൂണിറ്റി ഹാള്‍ നിര്‍മാണം ഉടന്‍ ആരംഭിക്കണം; തോമസ് ഉണ്ണിയാടന്‍

ആളൂര്‍: പഞ്ചായത്തിലെ വെള്ളാംചിറയില്‍ കമ്യുണിറ്റി ഹാള്‍ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു. മുന്‍ എം എല്‍ എ തോമസ് ഉണ്ണിടയാടന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്...

ഇടിമിന്നലില്‍ പടിയൂര്‍ മേഖലയില്‍ കനത്ത നാശനഷ്ടം

പടിയൂര്‍ : ചെവ്വാഴ്ച്ച വൈകീട്ട് ഉണ്ടായ കനത്ത ഇടിമിന്നലില്‍ മഴയിലും പടിയൂര്‍ മേഖലയില്‍ വ്യാപക നാശനഷ്ടങ്ങള്‍.പഞ്ചായത്തിന് സമീപം പാറയില്‍ മോഹനന്റെ വീടിന് ചിന്നല്‍ വീഴുകയും മതിലിന്റെ ഒരു ഭാഗം ഇടിവെട്ടില്‍ തകരുകയും ചെയ്തു.ഇദേഹത്തിന്റെ വീട്ടിലെ വയറിംങ്ങിനും ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.കൂടാതെ വിരുത്തിപറമ്പില്‍ പത്മനാഭന്റെ മതിലിന് ചിന്നല്‍...

ഇരിങ്ങാലക്കുട നടനകൈരളിയില്‍ അഭിനയ ശില്‍പ്പാശാല ആരംഭിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നടനകൈരളിയില്‍ നാട്യാചാര്യന്‍ വേണുജിയുടെ കീഴില്‍ നവരസങ്ങളില്‍ കേന്ദ്രീകരിച്ച പതിനാറാമത് അഭിനയ ശില്‍പ്പാശാല ആരംഭിച്ചു. പ്രശസ്ത ഭരതനാട്യാചാര്യ ചിത്രാ സുന്ദരം (യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍) ശില്‍പ്പാശാല ഉദ്ഘാടനം ചെയ്തു. നാട്യശാസ്ത്രവും കൂടിയാട്ടവും കൊടുങ്ങല്ലൂര്‍ അഭിനയക്കളരിയുടെ സംഭാവനയായ സ്വരവായുവും സമന്വയിപ്പിച്ച് വേണുജി രൂപം നല്‍കിയ നവരസ...

നിയമങ്ങള്‍ കാറ്റില്‍ പറത്തി നടുറോഡില്‍ പെരുന്നാള്‍ പന്തല്‍

പറപ്പൂക്കര : സംസ്ഥാന ഹൈവേയായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ പാതയെ നാഷ്ണല്‍ ഹൈവേയുമായി ബദ്ധിപ്പിക്കുന്ന മാപ്രാണം നന്തിക്കര റൂട്ടില്‍ ജയഭാരത് ബസ് സ്റ്റോപ്പിന് മുന്നിലായാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി നടുറോഡില്‍ പെരുന്നാള്‍ പന്തല്‍.മെക്കാഡം റോഡ് കുത്തിപൊളിച്ചാണ് പന്തല്‍ നിര്‍മ്മിച്ചിരിക്കുന്നത്.അപകടകരാംമിധം റോഡിന്റെ നടുഭാഗം വരെ മാത്രമായാണ് പന്തല്‍ നിര്‍മ്മാണം.കഴിഞ്ഞ വര്‍ഷവും...

അപകട കെണിയായി നടപാതയിലെ ഗര്‍ത്തം

ഇരിങ്ങാലക്കുട : വഴിയാത്രക്കാര്‍ക്ക് അപകട കെണിയൊരുക്കി നടപാതയിലെ ഗര്‍ത്തം.കോളേജ് ജംഗ്ഷന് സമീപത്ത് മാര്‍വെല്‍ എജന്‍സീസിന് മുന്‍വശത്തായാണ് കാനയ്ക്ക് മുകളിലെ നടപാചതയിലെ സ്ലാബ് തകര്‍ന്ന് ഗര്‍ത്തമായിരിക്കുന്നത്.രാത്രിയില്‍ വെളിച്ചകുറവുള്ള പ്രദേശത്ത് നിരവധിപേരാണ് ഗര്‍ത്തം ശ്രദ്ധയില്‍പെടാതെ അപകടത്തില്‍ പെടുന്നത്.സമീപത്തേ കടക്കാര്‍ കൂടുതല്‍ അപകടമുണ്ടാകാതിരിക്കാന്‍ ചുവന്ന തുണി വടിയില്‍ കെട്ടിവച്ചിരിക്കുകയാണിവിടെ.എത്രയും വേഗം സ്ലാബ്...

റോഡരുകില്‍ നിന്നും മുറിച്ചുകടത്തിയ മരം അടുത്തദിവസം തിരികെ കൊണ്ടിട്ടു

പടിയൂര്‍: റോഡരുകില്‍ നിന്നും മുറിച്ചുകടത്തിയ മരം ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം മുറിച്ചെടുത്ത സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മരം മുറിച്ചത് അനുമതിയില്ലാതെയാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പിറ്റേദിവസം മരം തിരികെ കൊണ്ടിട്ടനിലയില്‍ കണ്ടത്. പടിയൂര്‍ പഞ്ചായത്തില്‍ എടതിരിഞ്ഞി ചെട്ടിയാല്‍ തേക്കുമൂല റോഡിലാണ് സംഭവം....

ആല്‍ത്തറ പരിസരത്തേ ടൈല്‍സ് തകര്‍ന്ന സംഭവം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഇരിങ്ങാലക്കുട : ബസ്സ് സ്റ്റാന്‍ഡിനു സമീപം മെയിന്‍ റോഡില്‍ എം. എല്‍. എ. യുടെ പ്രാദേശിക വികസന ഫണ്ടു ഉപയോഗിച്ച് വിരിച്ച ടൈല്‍ തകര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് ആവശ്യപ്പെട്ടു....

കാട്ടൂര്‍ ബൈപ്പാസ്സ് റോഡിലെ കെട്ടിട നിര്‍മാണം തടഞ്ഞതിന്റെ അവകാശവാദത്തെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം

ഇരിങ്ങാലക്കുട : കാട്ടൂര്‍ ബൈപ്പാസ്സ് റോഡിലെ കെട്ടിട നിര്‍മാണം തടഞ്ഞതിന്റെ അവകാശവാദത്തെ ചൊല്ലി തര്‍ക്കം, ചെയര്‍പേഴ്‌സണ്‍ ഫയല്‍ പൂഴ്ത്തിയെന്ന് എല്‍. ഡി. എഫ്, ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കുന്നത് ഉദ്യോഗസ്ഥരെന്ന് യു. ഡി. എഫ്, ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കിയതില്‍ വീഴ്ച സംഭവിച്ചെന്ന് സെക്രട്ടറി. ചൊവ്വാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍...

കേടുപറ്റാത്തതുമായ വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനായി സേവന കേന്ദ്രം തുടങ്ങി.

ഇരിങ്ങാലക്കുട : നിറം മങ്ങാത്തതും കേടുപറ്റാത്തതുമായ വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനായി എടക്കുളം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ മാതൃവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സേവന കേന്ദ്രം തുടങ്ങി. ഇത്തരത്തില്‍ ശേഖരിക്കുന്ന വസ്ത്രങ്ങള്‍ നിര്‍ധനര്‍, രോഗികള്‍, മറുനാടന്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് സൗജന്യമായി നല്‍കുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. എടക്കുളം മേഖലയിലെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമായി...

ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ്ഓഫീസിലേയ്ക്ക് കെ എസ് കെ ടി യു മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട : പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവ് പിന്‍വലിക്കുക,അവശ്യസാധനങ്ങളുടെ വിലകയറ്റം തടയുക,സ്ത്രികള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തടയുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് കെ ടി യു വിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫിസിലേയക്ക് മാര്‍ച്ച് നടത്തി.കേന്ദ്രകമ്മിറ്റി അംഗം ലളിത ബാലന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.സംസ്ഥാന...