ലോകകപ്പ് ബിഗ് സ്‌ക്രീനില്‍ കാണുവാന്‍ വന്‍ തിരക്ക്.

ഇരിങ്ങാലക്കുട: തരംഗം ആര്‍ട്സ് ആന്റ് സ്പോര്‍ട് ക്ലബ് ഇരിങ്ങാലക്കുട മിനി ബസ്റ്റാന്റില്‍ സംഘടിപ്പിച്ച ആദ്യ പ്രീ ക്വാട്ടര്‍ മത്സരം കാണുവാന്‍ വന്‍ തിരക്ക്. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു ഫ്രാന്‍സും അര്‍ജന്റീനയുമായിട്ടുള്ള മത്സരം ഉദ്ഘാടനം നിര്‍വഹിച്ചു.മുന്‍സിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.സി വര്‍ഗ്ഗീസ്, വാര്‍ഡ്...

ഠാണ-കാട്ടൂര്‍ ബൈപ്പാസ്സ് റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിട നിര്‍മാണം കൗണ്‍സില്‍ യോഗത്തില്‍ എല്‍. ഡി. എഫ്. അംഗങ്ങളുടെ രൂക്ഷ...

ഇരിങ്ങാലക്കുട : ഠാണ-കാട്ടൂര്‍ ബൈപ്പാസ്സ് റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിട നിര്‍മാണം എല്‍. ഡി. എഫ്. അംഗങ്ങളുടെ രൂക്ഷ വിമര്‍ശനം, വിഷയം ചര്‍ച്ച ചെയ്യുവാന്‍ എല്‍. ഡി. ഫിന് താല്‍പര്യമില്ലെന്ന് യു. ഡി എഫ്. ശനിയാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തില്‍ എല്‍. ഡി. എഫ്....

റപ്പായി മകന്‍ പോളി (58) നിര്യാതനായി

ഇരിങ്ങാലക്കുട: റപ്പായി മകന്‍ പോളി (58) നിര്യാതനായി.സംസ്‌ക്കാര കര്‍മ്മം 1-07-2018 ഞായറാഴ്ച രാവിലെ 11.30 ന് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്ത്രീഡ്രല്‍ സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും ഭാര്യ -ലൂസി പോളി മക്കള്‍-ലിന്റോ,ലിഡിയ മരുമകന്‍ -ജ്യോതിസ്

ഗ്രീന്‍ പുല്ലൂര്‍ ‘ജലം ജീവാമൃതം ‘ പദ്ധതിയ്ക്ക് തുടക്കമായി.

പുല്ലൂര്‍ : പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി കിണര്‍ റിചാര്‍ജ്ജിംങ്ങിനുള്ള പുതിയ പദ്ധതി 'ജലം ജീവാമൃതം' പദ്ധതി പ്രൊഫ.കെ യു അരുണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ആദ്യഘട്ടത്തില്‍ പുല്ലൂര്‍ വില്ലേജിലെ 200 കിണറുകള്‍ റിചാര്‍ജ്ജ് ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ...

ഇരിങ്ങാലക്കുട ചുങ്കത്ത് ജ്വല്ലറി ‘മെറിറ്റ് ഡേ’ ആഘോഷിച്ചു

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുടയിലേയും സമീപ പഞ്ചായത്തുകളിലേയും സ്‌കൂളുകളില്‍ എസ് എസ് എല്‍ സി ക്കും പ്ലസ് ടു വിനും ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ആദരിച്ചു.ജ്വല്ലറിയുടെ കോണ്‍ഫ്രസ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥി ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്ക് ലഭിച്ച ഹരി കല്ലിക്കാട്ടായിരുന്നു.സാമൂഹ്യ പ്രവര്‍ത്തകയായ...

ഇരിങ്ങാലക്കുട ഠാണ-ചന്തകുന്ന് റോഡ് വികസനം എങ്ങുമെത്തിയില്ല : ഗതാഗത കുരുക്കില്‍ വീര്‍പ്പ്മുട്ടി ജനം

ഇരിങ്ങാലക്കുട :ഠാണ - ചന്തകുന്ന് റോഡ് വികസനം യാഥാര്‍ത്ഥ്യമാകാത്തതും ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമാക്കിയിട്ടും വേണ്ടത്ര ഗതാഗത പരിഷ്‌ക്കരണം നഗരത്തില്‍ നടത്താത്തതിനെ തുടര്‍ന്നും ഇരിങ്ങാലക്കുടയില്‍ എത്തുന്ന വാഹനയാത്രക്കാര്‍ ഗതാഗത കുരുക്കിലാക്കുന്നു.കിലോമീറ്ററുകള്‍ നീളുന്ന ഗതാഗത കുരുക്ക് ഠാണ-ചന്തകുന്ന് റോഡിലെ സ്ഥിരം കാഴ്ച്ചയായി മറി.സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിക്കാത്തതും പാലിയോക്കര ടോള്‍ ഒഴിവാക്കുവാന്‍...

എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങള്‍ മതിലകം...

എടതിരിഞ്ഞി:എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങള്‍ മതിലകം കളരിപ്പറമ്പ് വായനശാല സന്ദര്‍ശിച്ചു. അടുക്കും ചിട്ടയുമുള്ള വായനശാലാ ക്രമീകരണങ്ങളും മള്‍ട്ടിമീഡിയ ലൈബ്രറി, മത്സരപ്പരീക്ഷകള്‍ക്കാവശ്യമായ പുസ്തക ശേഖരം, ബാലസാഹിത്യ കോര്‍ണര്‍ ,റഫറന്‍സ് ലൈബ്രറി തുടങ്ങിയ സജ്ജീകരണങ്ങളും മികച്ചതായിരുന്നു. പാട്ടും...

ആളൂര്‍ പഞ്ചായത്തിലെ വികസന പദ്ധതികള്‍ മുഴുവന്‍ അനിശ്ചിതത്വത്തിലാണെന്ന് തോമസ് ഉണ്ണിയാടന്‍

ആളൂര്‍: പഞ്ചായത്തിലെ വികസന പദ്ധതികള്‍ മുഴുവന്‍ അനിശ്ചിതത്വത്തിലാണെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയംഗവുമായ തോമസ് ഉണ്ണിയാടന്‍ കുറ്റപ്പെടുത്തി. പഞ്ചായത്തിനോട് സംസ്ഥാന സര്‍ക്കാരും എംഎല്‍എ യും പഞ്ചായത്ത് ഭരണാധികാരികളും കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

ബി ജെ പി മുരിയാട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

മുരിയാട്:മുരിയാട് പഞ്ചായത്ത് ഭരണസമിതിയുടെ വികസന മുരടിപ്പിനും മെല്ലെ പോക്ക് നയങ്ങള്‍ക്കെതിരെ ബിജെപി മുരിയാട് പഞ്ചായത്ത് സമിതി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.13ാം വാര്‍ഡിലെ മുടിച്ചിറയുടെ ശോചനിയാവസ്ഥ പരിഹരിക്കുക,തറയിലക്കാട് - വെളളിലംക്കുന്ന് പ്രദേശത്ത് നിലനില്‍ക്കുന്ന ജലക്ഷാമത്തിന് സമഗ്രമായ പദ്ധതി നടപ്പിലാക്കുക,2016ന് ശേഷം അപേക്ഷിച്ചവര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ഉടന്‍...

സി.പി.ഐ(എം) തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം.എം.വര്‍ഗ്ഗീസിനെ തിരഞ്ഞെടുത്തു.

തൃശ്ശൂര്‍ : സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം.എം.വര്‍ഗ്ഗീസിനെ 2018 ജൂണ്‍ 30ന് ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗം തിരഞ്ഞെടുത്തു.സംസ്ഥാനകമ്മിറ്റി അംഗം എന്‍.ആര്‍.ബാലന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗം കെ .രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ബേബിജോണ്‍, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ എ.സി.മൊയ്തീന്‍,...

ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ലഗസി പ്രൊജക്ട് ‘ചാരുബഞ്ച്’ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :സിവില്‍ സ്റ്റേഷനിലെ പുതിയ റവന്യു കെട്ടിടത്തിന്റെ മുന്‍വശത്ത് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കോണ്‍ക്രീറ്റ് ചാരുബഞ്ചുകള്‍ സ്ഥാപിച്ചു.മുകുന്ദപുരം തഹസില്‍ദാര്‍ മധുസൂധനന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ചടങ്ങില്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് കേബിനറ്റ് സെക്രട്ടറി എല്‍ എന്‍ അഡ്വ എം സി എംസന്‍ സ്വാഗതം പറഞ്ഞു.കേബിനറ്റ് സെക്രട്ടറിമാരായ LN തോമസ്...

വെള്ളക്കെട്ട് :കാറളം ജാറം പ്രദേശത്ത് പടിഞ്ഞാട്ടുമുറിയില്‍ നേന്ത്രവാഴകള്‍ നശിക്കുന്നു

കാറളം:കാലവര്‍ഷം കടുത്തതോടെ കാറളം ജാറം പ്രദേശത്ത് പടിഞ്ഞാട്ടുമുറിയില്‍ പതിനായിരത്തില്‍ അധികം വാഴകള്‍ വെള്ളകെട്ടുമൂലം നശിച്ചു. താന്ന്യം കാട്ടൂര്‍ പഞ്ചായത്തില്‍ ഉള്‍പെടുന്ന മുനയം ബണ്ട് ഇറിഗേഷന്‍ അധികൃതര്‍ യഥാസമയം തുറക്കാത്തതാണ് കാറളം പ്രദേശത്തെ വെള്ളകെട്ടിന് കാരണമെന്ന് കര്‍ഷകര്‍ പറഞ്ഞു .വി എസ് പി സംഘത്തിന്റെ സഹകരണത്തോടെയാണ് നൂറിലധികം കര്‍ഷകര്‍...

അമ്മന്നൂര്‍ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്ത് മഹോത്സവം ജൂലൈ 1ന് ആരംഭിയ്ക്കും.

ഇരിങ്ങാലക്കുട : അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുസ്മരണ 2018 പത്മഭൂഷണ്‍ ഗുരു മാധവചാക്യാരുടെ 10-ാം ചരമവാര്‍ഷികമായ് ആചരിക്കുന്നു. ജൂലൈ 1 മുതല്‍ 16 വരെ ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്തിലെ 217 ശ്ലോകങ്ങളും തുടര്‍ച്ചയായി ഒരരങ്ങില്‍ അവതരിപ്പിക്കുക എന്നതാണ് മഹോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. മധുര രാജധാനി വര്‍ണ്ണന മുതല്‍...

അവിട്ടത്തൂരില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തക്കു തുടക്കമായി

അവിട്ടത്തൂര്‍ :അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തക്കു തുടക്കമായി. ജൂലൈ 1 വരെയാണ് ഞാറ്റുവേല ചന്ത.പ്രൊഫ കെ യു അരുണന്‍ എം. എല്‍.എ ഞാറ്റുവേല ഉദ്ഘാടനം ചെയ്തു.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അധ്യക്ഷത വഹിച്ചു.വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര മുഖ്യപ്രഭാഷണം...

ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിനിയും കേരളത്തിന്റെയും അഭിമാനമായ പി.യു.ചിത്ര ഏഷ്യന്‍ ഗെയിംസിന്റെ 1500മീറ്ററില്‍ ക്വാളിഫൈ ചെയ്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിനിയും കേരളത്തിന്റെയും അഭിമാനമായ പി.യു.ചിത്ര ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ 1500മീറ്ററിൽ ക്വാളിഫൈ ചെയ്തു. ഗുവാഹത്തിയിലെ ക്വാളിഫയിങ് മീറ്റിൽ ചിത്ര യോഗ്യത നേടിയത്. നിശ്ചയിച്ചിരുന്ന യോഗ്യത മാർക്ക് 4മിനിറ്റ് 16സെക്കന്റ്‌ ആയിരന്നു. ചിത്ര 4മിനിറ്റ് 11സെക്കന്റിൽ 1500മീറ്റർ ഓട്ടം പൂർത്തിയാക്കി. ചിത്രയുടെ...

കല്ലംകുന്ന് ഗ്രാമീണ വായനശാലയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കല്ലംകുന്ന്:കല്ലംകുന്ന് ഗ്രാമീണ വായനശാലയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.വേളൂക്കര ഗ്രാമപഞ്ചായത്ത്, വേളൂക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം, തൃശ്ശൂര്‍ ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി, വായനശാല - വനിതാവേദി, വയോജനവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിരാ തിലകന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി...

ഡയറക്ട് സെയില്‍ ഏജന്റ് ചമഞ്ഞ് കോടികള്‍ തട്ടിയ പ്രതി പിടിയില്‍

ചേര്‍പ്പ് : ഡയറക്ട് സെയില്‍ ഏജന്റ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത പ്രതിയെ ചേര്‍പ്പ് പോലീസ് പിടികൂടി.വല്ലച്ചിറ സ്വദേശി ചേറുശ്ശേരി വയ്യാട്ട് വീട്ടില്‍ ഹിമേഷ് (29) നെയാണ് ചേര്‍പ്പ് എസ് ഐ ചിത്തരഞ്ജനും സംഘവും പിടികൂടിയത്.ബാങ്കുകളില്‍ നിന്നും ലോണ്‍ മാറ്റി എടുത്ത് നല്‍കുന്ന...

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തായുള്ള പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം അടര്‍ന്ന് വീണു : പൊളിച്ച് നീക്കണമെന്ന് ഇടത്പക്ഷ...

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിന് സമീപത്തായി ടൗണ്‍ഹാളിലേയ്ക്ക് പോകുന്ന വഴിയിലുള്ള പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണു.വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടം ദുരന്ത ഭീഷണിയായാണ് നില്‍ക്കുന്നത്.കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നിട്ട് വര്‍ഷങ്ങളായി മഴ കൊണ്ട് പഴകിയ കെട്ടിടത്തില്‍ നിന്നാണ് ഒരു ഭാഗം തകര്‍ന്ന് വീണത്.ഈ കെട്ടിടത്തില്‍ ഇപ്പോഴും കച്ചവട...

കര വ്യോമനാവിക സേനകളിലേക്ക് അവസരമൊരുക്കി സെന്റ് ജോസഫ്‌സില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ്

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജില്‍ എന്‍ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു.ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച മേജര്‍ ജോസഫ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.വിവിധ സേനകളില്‍ പെണ്‍കുട്ടികള്‍ക്കുള്ള തൊഴിലവസരങ്ങളെക്കുറിച്ച് അദ്ദേഹം പ്രതിവാദിച്ചു.വിവിധ വിഷയങ്ങള്‍ ഐഛികമായെടുത്തിട്ടുള്ള നൂറിലധികം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.എന്‍ എസ് എസ് പ്രോഗ്രാം...

തിരുവഞ്ചിക്കുളം ഗ്രൂപ്പ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പ്രതിഭകള്‍ക്ക് ആദരണവും ചികിത്സ ധനസഹായവും നല്‍കി

ഇരിങ്ങാലക്കുട- തിരുവഞ്ചിക്കുളം ഗ്രൂപ്പ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പ്രതിഭകള്‍ക്ക് ആദരണവും ചികിത്സ ധനസഹായവും വിതരണം ചെയ്തു.ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കലാനിലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ 2017-18 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി ,പ്ലസ് ടു വിജയികളെയും ,കലാ കായിക പ്രതിഭകളെയും കൂടാതെ വാദ്യകുലപതികളായ പത്മശ്രീ പെരുവനം കുട്ടന്‍...