മുരിയാട് ഗ്രാമ പഞ്ചായത്തിലെ ഭരണസമിതിയെയും ജീവനക്കാരെയും പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ അനുമോദിച്ചു

മുരിയാട്: 2020-21 വർഷത്തിൽ പദ്ധതി നിർവ്വഹണത്തിലും നികുതി പിരിവിലും അഭിമാനാര്‍ഹമായ 100% നേട്ടം കൈവരിച്ച മുരിയാട് ഗ്രാമ പഞ്ചായത്തിലെ ഭരണസമിതിയെയും ജീവനക്കാരെയും പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ അനുമോദിച്ചു. വെള്ലാങ്കല്ലുര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ്‌...

ശ്രീകൂടല്‍മാണിക്ക്യം ക്ഷേത്രോത്സവം നിയന്ത്രണവിധേയമാകുമെന്ന് ഉറപ്പുവരുത്തണം. സി പി ഐ.

ഇരിങ്ങാലക്കുട : കോവിഡ് രോഗവ്യാപനം തീവ്രമായ ഘട്ടത്തില്‍ പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ശ്രീകൂടല്‍മാണിക്ക്യം ക്ഷേത്രോത്സവം ആര്‍ഭാടരഹിതവും,നിയന്ത്രണ വിധേയവുമായി നടത്തുവാന്‍ ദേവസ്വംമാനേജിംഗ് കമ്മിറ്റി തയ്യാറാകണമെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അഭ്യര്‍ത്ഥിച്ചു .2020 ലെ ക്ഷേത്രോത്സവം രോഗവ്യാപനത്തെ തുടര്‍ന്ന് മാറ്റിവക്കപെട്ടതാണ്,അതിനേക്കാളും മോശമായ...

‘നാം മുന്നോട്ട്’ : മുരിയാട് മഹാഗൃഹസന്ദര്‍ശനം

മുരിയാട്: കൊറോണ- ജലജന്യരോഗ പ്രതിരോധം, മഴക്കാലപൂര്‍വ്വ ശുചീകരണം തുടങ്ങിയ സന്ദേശവുമായി 'അതീവ ജാഗ്രതയോടെ നാം മുന്നോട്ട്' എന്ന മുദ്രാവാക്യവുമായി മുരിയാട് പഞ്ചായത്തില്‍ മഹാഗൃഹസന്ദര്‍ശനം സംഘടിപ്പിച്ചു.കൊറോണയുടെ രണ്ടാംതരംഗത്തിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുക, ഡങ്കിപ്പനി, മലമ്പനി, എലിപ്പനി, ജലജന്യരോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ജനങ്ങളെ...

വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ്

ഇരിങ്ങാലക്കുട : വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ്. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌നേഹസ്പര്‍ശം 2021 പദ്ധതി പ്രകാരം 2 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച് നല്‍കി. ഭവനരഹിതര്‍ക്കും ഭവന നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച് പോയവരെയും സഹായിക്കുക എന്നതാണ് സ്‌നേഹസ്പര്‍ശം 2021 പദ്ധതി...

മെക്കട്രോണിക്സ്; യാന്ത്രിക- വൈദ്യുതി ഊർജ്ജങ്ങളുടെ സംഗമം

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങ് ഒന്നാം വർഷ മെക്കാനിക്കൽ വിഭാഗവും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗവും സംയുക്തമായി മെക്കട്രോണിക്സ് എന്ന പ്രൊജക്റ്റ് എക്സ്പോ നടത്തി. "ഉൽ‌പാദനക്ഷമത ഒരിക്കലും ഒരു അപകടമല്ല. അത് മികവ്, ബുദ്ധി, ആസൂത്രണം, കേന്ദ്രീകൃത പരിശ്രമം എന്നിവയ്ക്കുള്ള പ്രതിബദ്ധതയുടെ ഫലമാണ്."...

കോവിഡ് വ്യാപനം സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗ തീരുമാനം

ഇരിങ്ങാലക്കുട :കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ ശനിയാഴ്ചത്തെ പോസിറ്റിവിറ്റി നിരക്ക് പതിനേഴു ശതമാനമാണന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. മറ്റ് നഗരസഭകളിലെയും, സമീപ പഞ്ചായത്തുകളിലെയും നിരക്കിനേക്കാള്‍ കുറവാണങ്കിലും, വാക്‌സിന്റെ ലഭ്യത കുറവുള്ള സാഹചര്യത്തില്‍...

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472,...

വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജ് പി.എം.കെ.വി.വൈ കോണ്‍വൊക്കേഷന്‍ സെറിമണി നടത്തി

വെള്ളാങ്ങല്ലുര്‍: വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് പി.എം.കെ.വി.വൈ സെന്റെറില്‍ വെച്ച് നടത്തിയ ഡൊമസ്റ്റിക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍ എന്നീ കോഴ്‌സുകളില്‍ പാസ്സായ വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷന്‍ സെറിമണി നടത്തി. യൂണിവേഴ്‌സല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി. കെ ഷംസുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലുര്‍...

രാമംകുളത്ത് കറപ്പൻ ഭാര്യ തങ്ക( 72 ) നിര്യാതയായി

തളിയക്കോണം :രാമംകുളത്ത് കറപ്പൻ ഭാര്യ തങ്ക( 72 ) നിര്യാതയായി.സംസ്കാരം ഇന്ന് ശനി കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടന്നു .മക്കൾ :ശകുന്തള, സജീവൻ, ഷാജിക. മരുമക്കൾ : സിദ്ധാർഥൻ തൂമാട്ട്, ഷീല, ബാബു മലയാറ്റി.

മാടായിക്കോണം കൈതവളപ്പിൽ കുമാരൻ ഭാര്യ വാസന്തി (67) നിര്യാതയായി

മാടായിക്കോണം കൈതവളപ്പിൽ കുമാരൻ ഭാര്യ വാസന്തി (67) നിര്യാതയായി. സംസ്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടന്നു . മക്കൾ:ബിനോജ്,അനീഷ്,അരുൺ.മരുമകൾ:സുമിന. പേരമക്കൾ: ആർച്ച,ആവണി..