പുല്ലൂര്‍: പുല്ലൂര്‍ : ഊരകം വരിക്കശ്ശേരി എസ്തപ്പാനോസ് ജോണി(73) നിര്യാതനായി.സംസ്‌ക്കാരം നാളെ ഉച്ചതിരിഞ്ഞ് ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ .ഭാര്യ :അന്നംകുട്ടി.മക്കള്‍:മിനി വരിക്കശ്ശേരി (മുന്‍ മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം),സീമ,മരുമക്കള്‍:പീയൂസ്(Late),ബെന്നി(മുന്‍ ഇരിങ്ങാലക്കുട നഗരസഭാ അംഗം).Contact:9947117145

ഉണ്ണായി വര്യാര്‍ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട ; സമസ്ത കേരള വാരിയര്‍ സമാജം ജില്ലയുടെ ആഭിമുഖ്യത്തില്‍ ഉണ്ണായിവാര്യാര്‍ സ്മാരക കലാനിലയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സമാജം ജനറല്‍ സെക്രട്ടറി പി വി മുരളിധരന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് എ സി സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ഡോ.എം എന്‍ വിനയകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി ജി...

‘ജെന്‍ഡര്‍ ഐഡന്റിറ്റി ആന്റ് ട്രാന്‍സ്‌ജെന്‍ഡര്‍ ഇഷ്യൂസ് ‘ ടോക് ഷോ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജ് സ്വശ്രായ വിഭാഗം ഇംഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ജെന്‍ഡര്‍ ഐഡന്റിറ്റി ആന്റ് ട്രാന്‍സ്‌ജെന്‍ഡര്‍ ഇഷ്യൂസ് എന്ന വിഷയത്തില്‍ ടോക് ഷോ സംഘടിപ്പിച്ചു.ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും അഭിനയത്രിയുമായ ശീതള്‍ ശ്യാം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് ശീതള്‍ ശ്യാം മറുപടി നല്‍കി.ഇംഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റ് അദ്ധ്യാപിക സുമിസണ്ണി...

പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ആളെ പോലിസ് അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ആളെഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. മാടായിക്കോണം സ്വദേശിതാത്തിപറമ്പില്‍ ഷാജി (48)നെയാണ് ഇരിങ്ങാലക്കുട എസ്.ഐ. സുശാന്തും സംഘവുംഅറസ്റ്റ് ചെയ്തത്. ഇയാളുടെ കടയില്‍ നിന്നും 300 പായ്ക്കറ്റ് പാന്‍മസാല പോലിസ് കണ്ടെടുത്തു.

കലാസദന്റെ കാവ്യോത്സവം 24ന്

ഇരിങ്ങാലക്കുട: കാട്ടൂര്‍ കലാസദനത്തിന്റെ ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി കാവ്യോത്സവം സംഘടിപ്പിക്കും. ഞായറാഴ്ച കാട്ടൂര്‍ ടി.കെ ബാലന്‍ ഹാളില്‍ രാവിലെ 10 മുതല്‍ രാത്രി പത്തുവരെയാണ് Your browser does not support iframes.പരിപാടി. രാവിലെ 10ന് കവി ആലങ്കോട് ലീലാകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് അശോകന്‍...

ഇന്റര്‍ ചര്‍ച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്;കല്ലേറ്റുംക്കരക്ക് കിരീടം

അവിട്ടത്തൂര്‍: കെസിവൈഎമ്മും ഊരകം സിഎല്‍സിയും സംയുക്തമായി എല്‍ബിഎസ്എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൌണ്ടില്‍ സംഘടിപ്പിച്ച ഇന്റര്‍ ചര്‍ച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് ഫുട്‌ബോള്‍ ടീം കിരീടം നേടി. കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഫുട്‌ബോള്‍ ടീമിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കല്ലേറ്റുംകര...

ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ഇരിങ്ങാലക്കുടയില്‍ ആഹ്ലാദപ്രകടനം

ഇരിങ്ങാലക്കുട : ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി അധികാരത്തിലേക്ക്.തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനം ഇരിങ്ങാലക്കുടയിലും.ബി ജെ പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കൂടല്‍മാണിക്യം പരിസരത്ത് നിന്നാരംഭിച്ച ആഹ്ലാദപ്രകടന ആല്‍ത്തറ പരിസരത്ത് സമാപിച്ചു.ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ബിജെപി തുടര്‍ച്ചയായി ആറാമതും ഭരണത്തിലേക്ക് വരുന്നത്.പുതിയ പ്രസിഡന്റായി...

സംസാര ശേഷിയില്ലാത്തവരുടെ ഹ്രസസൃഷ്ടിയ്ക്ക് വീണ്ടും അംഗീകാരം

ഇരിങ്ങാലക്കുട ; സംസാര ശേഷിയില്ലാത്തവരുടെ സൗഹൃദ കൂട്ടായ്മയില്‍ വിരിഞ്ഞ ഹ്രസചിത്രങ്ങള്‍ക്ക് വീണ്ടും അംഗീകാരം.കല്‍ക്കട്ടയില്‍ ഡിസംബര്‍ 11,12 തിയ്യതികളിലായി നടന്ന ഇന്റര്‍നാഷ്ണല്‍ ഡെഫ് ഫിലിംഫെസ്റ്റിവെലിലാണ് ഇരിങ്ങാലക്കുട സ്വദേശിയായ ആലപ്പാട്ട് വീട്ടില്‍ മിജോ ജോസിന്റെ നേതൃത്വത്തില്‍ അഫ്‌സല്‍ യൂസഫ്,ജസ്റ്റിന്‍ ജെയിംസ്,ബിബിന്‍ വില്‍സന്‍,സ്മൃതി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഹ്രസചിത്രങ്ങള്‍ക്ക് അംഗീകാരം...

വേനലിനെ നേരിടാന്‍ തടയണ നിര്‍മ്മിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

ഇരിങ്ങാലക്കുട : വേനലിലെ കുടിവെള്ള ക്ഷാമം നേരിടാന്‍ കരുതലായി വെലങ്ങന്‍ തോട്ടില്‍ തടയണ കെട്ടി യുവാക്കള്‍ മാതൃകയായി. ഇരിങ്ങാലക്കുട നഗരസഭയുടെയും, കാറളം പഞ്ചായത്തിന്റെയും അതിര്‍ത്തിയിലുള്ള വെലങ്ങന്‍ തോട് പണ്ട് വേനലിലും ജലസമൃദ്ധമായിരുന്നു. നെല്‍കൃഷി ഇല്ലാതായതോടെ ജനുവരി മാസമാകുമ്പോഴേക്കും തോട് വറ്റിവരണ്ടുണങ്ങും. നഗരസഭയിലെ 32,33 വാര്‍ഡുകളിലെ പടിഞ്ഞാറ് ഭാഗത്തെ...

ഇരിങ്ങാലക്കുടക്കാര്‍ക്ക് പുതുവത്സര സമ്മാനമായി ബൈപ്പാസ് റോഡ് : നിര്‍മ്മാണപ്രവര്‍ത്തനം പുനരാരംഭിച്ചു

ഇരിങ്ങാലക്കുട : 22 വര്‍ഷത്തേ കാത്തിരിപ്പിന് വിരാമമായി ഇരിങ്ങാലക്കുട ബൈപ്പാസ് മൂന്നാംഘട്ട നിര്‍മ്മാണം ആരംഭിച്ചു.ഇരിങ്ങാലക്കുടക്കാര്‍ക്ക് പുതുവത്സര സമ്മാനമായി ബൈപ്പാസ് റോഡ് തുറന്ന് നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു അറിയിച്ചു.12,23 എന്നി രണ്ട് വാര്‍ഡുകളായി കിടക്കുന്ന ബൈപ്പാസ് റോഡ് നിര്‍മ്മാണം രണ്ട് കോണ്‍ട്രാക്ടര്‍മാര്‍ ആണ് ടെണ്ടര്‍ കൈകൊണ്ടിരിക്കുന്നത്.ഇതില്‍ 12 വാര്‍ഡില്‍...