ഗ്രീൻഹോപ്പറിന്‍റെ രണ്ടാം ബ്ലോക്ക്‌ ഉദ്ഘാടനം നടത്തി

ആളൂർ:ഗ്രീൻഹോപ്പറിന്‍റെ രണ്ടാം ബ്ലോക്ക്‌ ഉദ്ഘാടനം ആളൂർ പഞ്ചായത്ത്‌
പ്രസിഡന്റ്‌ സന്ധ്യ നൈസൺ, ഇടവക വികാരി ഫാ . ജോസ് പന്തലൂക്കാരൻ, മേജർ ആർച്ച് പ്രീസ്റ്റ് ഫാ . ജോൺ കവലക്കാട്ട്, SIDCO ജില്ല മേധാവി ജസ്റ്റിൻ ജോസ്, കല്ലേറ്റുംകര എസ്റ്റേറ്റ് വ്യവസായ അസോസിയേഷൻ സെക്രട്ടറി ഷമ്മി എ ഡി , വ്യാപാരി പ്രസിഡന്റ്‌ കെ കെ പോളി, വാർഡ് മെമ്പർമാരായ ഐ കെ ചന്ദ്രൻ, ഷാജു തുളുവത്ത്, ആളൂർ മണ്ഡല പ്രസിഡന്റ്‌ സോമൻ ചിറ്റേടത്ത്,ബി ജെ പി ചാലക്കുടി നിയോജക മണ്ഡല സെക്രട്ടറി സുഭാഷ്, പ്രമുഖ വ്യവസായികളുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്തു. ആളൂർ പഞ്ചായത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും സാനിറ്റൈസർ സ്റ്റാൻഡ് മാനേജിങ് ഡയറക്ടർ സിജോ ജോസഫ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ന് കൈമാറി നാടിന് മാതൃകയായി.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വ്യക്തികൾക്കും രോഗികൾക്കും മറ്റു ധനസഹായം ചെയ്യുന്ന കാര്യത്തിൽ എന്നും ഗ്രീന്‍ഹോപ്പർ മുന്നിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ഈ ഉദ്ഘാടനവേളയിൽ കൂട്ടി ചേർത്തു.