ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേയും സ്കൂൾ പാർലമെൻറ് അംഗങ്ങളുടെ സ്ഥാനാരോഹണവും
ഡോ. ഖ്യാതി മാത്തൂർ IFS ഉദ്ഘാടനം ചെയ്തു. SNES പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു. പ്ലസ് ടുവിലും പത്താം ക്ലാസിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും , കെ. ജി. മുതൽ ക്ലാസ് ടോപ്പർ മാരായ വിദ്യാർത്ഥികളെയും , കുട്ടികളെ വിജയത്തിന് അർഹരാക്കിയ അധ്യാപകരെയും അനുമോദിച്ചു. സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിൽ പ്രിൻസിപ്പാൾ ഹരീഷ് മേനോൻ പാർലമെൻ്റ് അംഗങ്ങൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു തുടർന്ന് അധികാരത്തിൻ്റെയും ഉത്തരവാദിത്തത്തിൻ്റെയും പ്രതീകങ്ങളായ ബാഡ്ജും സാഷേയും സ്കൂൾ ഫ്ലാഗും ചുമതലയേറ്റ വിദ്യാർത്ഥികൾക്ക് കൈമാറി. ഹെഡ് ബോയ് അഭിനവ് കൃഷ്ണ ‘ഹെഡ് ഗേൾ ധനുഷ്യ എം. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പരേഡും നടന്നു. SNES ചെയർമാൻ പി.കെ. പ്രസന്നൻ ,സെക്രട്ടറി റോളി ചന്ദ്രൻ , ജോ. സെക്രട്ടറി സജിതൻ കുഞ്ഞിലിക്കാട്ടിൽ , പ്രിൻസിപ്പാൾ ഹരീഷ് മേനോൻ , പി ടി എ പ്രസിഡണ്ട് അഡ്വ. റി ജേഷ് വടക്കേടത്ത് ,വൈസ് പ്രിൻസിപ്പാൾ ഗീത രവീന്ദ്രൻ എന്നിവർ സംസാരിച്ചു.




