ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ശമ്പള കമ്മീഷനെ ഉടൻ നിയമിക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ല ജോ : സെക്രട്ടറി കെ.ബി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.കെ. ബഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എം. മൂർഷിദ്ദ്, ജില്ലാ കമ്മറ്റി അംഗം എ.സി. സുരേഷ്, നിയോജകമണ്ഡലം പ്രസിഡണ്ട് കെ. കമലം, നിയോജക മണ്ഡലം സെക്രട്ടറി വി.കെ. മണി , കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖ്, കെ. വേണുഗോപാൽ, സി. ജെ. ജോയ്, കെ. ഇന്ദിരാദേവി , ശശികല എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ : ഷൈലജ ബീഗം ( പ്രസിഡണ്ട് ) , പി. ഉണ്ണികൃഷ്ണൻ ( സെക്രട്ടറി ) , വിജയലക്ഷമി ( ട്രഷറർ )




