അവിട്ടത്തൂർ: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ “സ്നേഹക്കൂട് “ പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ എൻ എസ് എസ് നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനകർമ്മം ബഹു ഉന്നതവിദ്യാഭാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.
ഹോളി ഫാമിലി പാവനാത്മാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറും സെന്റ് ജോസഫ്സ് കോളേജ് മാനേജരുമായ ഡോ. സിസ്റ്റർ . ട്രീസ ജോസഫ് മുഖ്യാതിഥി ആയിരുന്നു.കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസ്സി, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ധനീഷ്, വാർഡ് മെമ്പർ ശ്രീ ശ്യാം രാജ്, കൂടൽമാണിക്യം ആർക്കൈവ്സ് ഡയറക്ടർ ഡോ.രാജേന്ദ്രൻ,അഞ്ചാം വാർഡ് മെമ്പർ ലീന ഉണ്ണിക്കൃഷ്ണൻ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ശ്രീമതി വീണ സാനി, ഡോ ഉർസുല എൻ., അധ്യാപകരായ ശ്രീമതി മഞ്ജു ഡി,ധന്യ കെ ഡി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്നേഹക്കൂട് പദ്ധതിയിൽ നിർമ്മിച്ചു നൽകുന്ന ഒൻപതാമത്തെ വീടാണിത്.




