Monday, January 19, 2026
25.9 C
Irinjālakuda

സിപിഐ ജില്ലാ സമ്മേളനംസാംസ്ക്കാരികോത്സവത്തിന് തുടക്കമായി

ടി എൻ നമ്പൂതിരി പുരസ്കാരം ബാബു വൈലത്തൂരിനെ നൽകി

ഇരിങ്ങാലക്കുട: ആട്ടക്കഥകളുടെയും സമരങ്ങളുടെയും സ്മരണകളുണർത്തി സമര സംഗമ ഭൂമിയിൽ സാംസ്കാരികോത്സവത്തിന് തുടക്കമായി. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തിന്റെ ആദ്യ ദിനം ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാൾ അങ്കണത്തിൽ സജ്ജമാക്കിയ ടി എൻ നമ്പൂതിരി – കെ വി രാമനാഥൻ മാസ്റ്റർ നഗറിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു.

സമ്മേളനത്തിന് മുന്നോടിയായി

ഐതിഹാസികമായ കുട്ടംകുളം സമര സ്മാരക സ്തൂപം കൃഷി മന്ത്രി പി പ്രസാദ് അനാച്ഛാദനം

ചെയ്തു. ടി എൻ നമ്പൂതിരി പുരസ്കാര സമർപ്പണവും സാഹിത്യോത്സവവും മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ ദാമോദരൻ്റെ ‘പാട്ടബാക്കി’ എന്ന രാഷ്ട്രീയ നാടകം പുനരാവിഷ്കരിച്ച യുവ സംവിധായകൻ ബാബു വൈലത്തൂരിനെ പുരസ്കാരം നൽകി ആദരിച്ചു.സാംസ്കാരിക ബോധം ജനാധിപത്യത്തിൻ്റെ അടിസ്ഥാന പാഠമാണെന്നും ബഹുസ്വരതയെ കാത്തുസൂക്ഷിക്കാൻ സാഹിത്യലോകം വഹിക്കുന്ന പങ്ക് ജനാധിപത്യ മൂല്യങ്ങളെ ഉയർത്തി പിടിക്കുന്നതാണെന്നും ഉദ്ഘാടകൻ പ്രസ്താവിച്ചു.

കലാമണ്ഡലം രാജീവിന്റെയും സംഘത്തിന്റെയും മിഴാവിൽ പഞ്ചാരിമേളവും തൃശൂർ നാടക സംഘത്തിന്റെ തിയ്യറ്റർ സ്കെച്ചുകളും സമരഭൂവിലെ കലാസ്വാദകർക്ക് നല്ല വിരുന്നൊരുക്കുകയായിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്മാരായ

കുരീപ്പുഴ ശ്രീകുമാർ, ലിസി, ഡോ. വത്സലൻ വാതുശ്ശേരി, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി ആർ രമേഷ് കുമാർ, സംസ്ഥാന കൗൺസിലംഗം വി എസ് സുനിൽകുമാർ,കെ പി സന്ദീപ്, സംഘാടക സമിതി കൺവീനർ ടി കെ സുധീഷ്,കെ എസ് ജയ എന്നിവർ പങ്കെടുത്തു.

സിപിഐ മുതിർന്ന നേതാവ് കെ ശ്രീകുമാർ സ്വാഗതവും അഡ്വ. രാജേഷ് തമ്പാൻ നന്ദിയും പറഞ്ഞു.

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img