ഡോ. ആർ. ബിന്ദു ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി
നമ്മുടെ കുട്ടികളുടെ ഉള്ളിൽ നടക്കുന്ന അന്ത:സംഘർഷങ്ങളും വൈകാരിക ഏറ്റുമുട്ടലുകളും മനസ്സിലാക്കി, എല്ലാവരും ചേർന്ന് സ്നേഹപൂർണ്ണമായി സംവദിക്കാവുന്ന ഇടങ്ങൾ ഇന്ന് അനിവാര്യമാണ്. ഈ ആവശ്യത്തിനുള്ള ഒരു ഉജ്ജ്വല ഉദാഹരണമാണ് ഞാറ്റുവേല മഹോത്സവം.
ഡോ. ആർ. ബിന്ദു ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി
ഇരിങ്ങാലക്കുട :
“കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം” എന്ന ആപ്തവാക്യവുമായി നഗരസഭ ജൂൺ 27 മുതൽ ജൂലായ് 6 വരെയായി മുനിസിപ്പൽ മൈതാനിയിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം -2025 ൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് നമ്മുടെ കുട്ടികളുടെ ഉള്ളിൽ നടക്കുന്ന അന്ത:സംഘർഷങ്ങളും വൈകാരിക ഏറ്റുമുട്ടലുകളും മനസ്സിലാക്കി, എല്ലാവരും ചേർന്ന് സ്നേഹപൂർണ്ണമായി സംവദിക്കാവുന്ന ഇടങ്ങൾ ഇന്ന് അനിവാര്യമാണ്. ഈ ആവശ്യത്തിനുള്ള ഒരു ഉജ്ജ്വല ഉദാഹരണമാണ് ഞാറ്റുവേല മഹോത്സവമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
മുനിസിപ്പൽ ചെയർമാൻ മേരിക്കുട്ടി ജോയി അദ്ധ്യക്ഷം വഹിച്ച യോഗത്തിന് പൊതുമരാമത്ത് കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേയ്ക്കാടൻ സ്വാഗതം ആശംസിച്ചു.
മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് KSE യുടെ MD യും ITU വിൻ്റെയും ICHL ൻ്റെയും ചെയർമാൻ കൂടിയായ എം.പി. ജാക്സൺ സംസാരിച്ചു.
ചടങ്ങിൽ വെച്ച് പത്രദൃശ്യമാധ്യമങ്ങൾ, ഹരിതകർമ്മസേന കണ്ടിജൻ്റ് ജീവനക്കാരിൽ നിന്ന് മുതിർന്ന ജീവനക്കാർ, പന്തലും ശബ്ദ സജ്ജീകരണവും ഏർപ്പെടുത്തിയ ഡിബിൻ, സിനിമാറ്റിക് ഡാൻസ് മത്സരങ്ങളിൽ പങ്കെടുത്ത ടീമുകൾ, കലാ-കാർഷിക മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നും രണ്ടും മൂന്നും സമ്മാനർഹർ, സെൻ്റ് ജോസഫ്സ് കോളേജിലെ NSS വളണ്ടിയർമാർ, SSLC, +2 പരീക്ഷകളിൽ ഫുൾ A+ ലഭിച്ചവർ, കാർഷിക സെമിനാറിൽ മുടങ്ങാതെ പങ്കെടുത്തവർ എന്നിവർക്ക് സമ്മാനങ്ങൾ നൽകി.
ഞാറ്റുവേല മഹോത്സവത്തിന് വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, വിദ്യാഭ്യാസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജിഷ ജോബി, പാർലമെൻ്ററി പാർട്ടി ലീഡർമാരായ സോണിയ ഗിരി, അഡ്വ. കെ. ആർ. വിജയ,
സന്തോഷ് ബോബൻ, അൽഫോൻസ തോമസ്, നഗരസഭ ആസൂത്രണ സമിതി വൈസ് ചെയർമാൻ, പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ, അഗ്രികൾച്ചറൽ ഓഫീസർ
അഖിൽ. കെ.പി,കോ-ഓർഡിനേറ്റർ
പി.ആർ. സ്റ്റാൻലി എന്നിവർ ആശംസകളർപ്പിച്ചു.
മുനിസിപ്പൽ സെക്രട്ടറി ഷാജിക്ക്. എം. എച്ച്. നന്ദി പ്രകാശിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർമാർ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, കമ്മിറ്റിയംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
രാവിലെ സംഗമസാഹിതി അവതരിപ്പിച്ച
പുസ്തക പ്രകാശന ചടങ്ങിൽ
ബോബി ജോസിൻ്റെ “വഴികൾ ദേശങ്ങൾ മനുഷ്യർ” പ്രകാശനം
മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവ്വഹിച്ചു. വൈകീട്ട് 5 ന് നടന്ന സമാപന സമ്മേളനത്തെ തുടർന്ന്
കൊച്ചിൻ മെലഡി മാസ്റ്റേഴ്സ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.




