കേരള കർഷക സംഘം തൃശൂർ ജില്ലാ ഇരിങ്ങാലക്കുട മേഖലാ ശില്പശാല കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി. മൊയ്തീൻ MLA ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ടി.എ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംഘടന – സംഘാടനം റിപ്പോർട്ടിംഗ് ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി അവതരിപ്പിച്ചു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ആർ വർഗ്ഗീസ് മാസ്റ്റർ, പി.കെ. ഡേവീസ് മാസ്റ്റർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ജ്യോതി പ്രകാശ്, ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ,എം.എസ്. മോഹനൻ, എം.ആർ.രഞ്ജിത്ത്, സി.എം. ബബീഷ്, എൻ.കെ. ഉണ്ണികൃഷ്ണൻ, കാർത്തിക ജയൻ എന്നിവർ സംസാരിച്ചു.