ഇരിഞ്ഞാലക്കുട :കേരളത്തിലും ഇന്ത്യയിലും സിവില്‍ സര്‍വീസ് ഇന്ന് നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍പരിഹരിക്കുന്നതിന് ജനങ്ങളുടെ കൂടി പിന്തുണആവശ്യമാണയെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി മണി പറഞ്ഞു.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയപെന്‍ഷന്‍ പുനസ്ഥാപിക്കുക, സിവില്‍ സര്‍വ്വീസ് സംരക്ഷിക്കുക, അഴിമതിക്കെതിരെ ജനങ്ങളും ജീവനക്കാരും ഒന്നിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന സിവില്‍ സര്‍വ്വീസ് സംരക്ഷണയാത്രയുടെ തൃശൂര്‍ ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനം വെള്ളാങ്ങല്ലൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാങ്ങല്ലൂര്‍ സോഷ്യല്‍ ക്ലബ് വായനശാല പരിസരത്ത് ചേര്‍ന്ന ജാഥാ സ്വീകരണ യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ.എം നൗഷാദ് അധ്യക്ഷത വഹിച്ചു. സി.പി.ഐ കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറി സി.സി വിപിന്‍ചന്ദ്രന്‍,
ജാഥാ വൈസ് ക്യാപ്റ്റന്‍ കെ മുകുന്ദന്‍, സ്വാഗതസംഘം കണ്‍വീനര്‍ എം.കെ ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.
സ്വീകരണത്തിന് ജാഥാ ക്യാപ്റ്റന്‍ കെ.ഷാനവാസ് ഖാന്‍ നന്ദി പറഞ്ഞു. വിവിധ കേന്ദ്രങ്ങളില്‍ ജോയിന്റ് കൗണ്‍സില്‍ നന്മ സാംസ്‌ക്കാരിക വേദിയുടെ ‘വെയില്‍ കൊള്ളുന്നവര്‍’ എന്ന നാടകം അവതരിപ്പിച്ചു.
പ്രകൃതി സംരക്ഷണത്തിന്റ ഭാഗമായി കാല്‍നട ജാഥ കടന്നുവന്ന വിവിധയിടങ്ങളില്‍ ജാഥാംഗങ്ങള്‍ വൃക്ഷതൈ നട്ടു.