Home NEWS അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണം സംഘടിപ്പിച്ചു

അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: നടവരമ്പ ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിന്റെയും , ഇരിങ്ങാലക്കുട ഫയർ ആന്റ് റെസ്കൂ സർവ്വീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അന്തർദേശീയ ദുരന്ത നിവാരണ ദിനാചരണം സംഘടിപ്പിച്ചു.ലോകമെമ്പാടുമുള്ള ദുരന്ത സാധ്യതകൾ കുറയ്ക്കുന്നതിനാണ് എല്ലാ വർഷവും ഒക്ടോബർ 13ന് അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനം ആചരിക്കുന്നത്. ജനങ്ങളിൽ ദുരന്ത സാധ്യതകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ജാഗ്രത പാലിക്കുന്നതിനും ദുരന്ത നിവാരണത്തിനായുള്ള ആഗോള സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിവസം ആചരിക്കുന്നത്. ദിനാചരണത്തോട നുബന്ധിച്ച് ഇരിങ്ങാലകുട ഫയർ ആന്റ് റെസ്കൂ ഓഫീസിൽ വച്ച് ദുരന്ത നിവാരണ ബോധവൽക്കരണവും , പരിശീലനവും സംഘടിപ്പിച്ചു. എസ്.ടി.ഒ. ഗോപാലകൃഷ്ണൻ മാവില, ഫ് ആർ. ഒ. അഭിമന്യൂ വി.എസ്. കൃഷ്ണരാജ് എ.വി. എന്നിവർ ബോധവൽക്കരണ ക്ലാസും പരിശീലവും നയിച്ചു.

എസ്.ടി.ഒ. ഗോപാലകൃഷ്ണൻ മാവില, അനീഷ് എം.എച്ച്, ഉല്ലാസ്, കൃഷ്ണരാജ്, സന്ദീപ്, രാധാകൃഷ്ണൻ,എൻ എസ് എസ് പി.ഒ ഷമീർ എന്നിവർ നേതൃത്വം നല്കി.

Exit mobile version