Home NEWS സാസ്‌കാരിക നിലയം പൂര്‍ത്തീകരികാത്തതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് പൊറുത്തുശ്ശേരി മണ്ഡലം 42-)0 ബൂത്ത് കമ്മിറ്റിയുടെ പ്രതിഷേധം...

സാസ്‌കാരിക നിലയം പൂര്‍ത്തീകരികാത്തതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് പൊറുത്തുശ്ശേരി മണ്ഡലം 42-)0 ബൂത്ത് കമ്മിറ്റിയുടെ പ്രതിഷേധം രേഖപെടുത്തി.

പൊറത്തിശ്ശേരി മണ്ഡലം 34 -)o വാര്‍ഡില്‍ പാറപ്പുറത്ത് പണിയുന്ന സാംസ്‌കാരിക നിലയം പൂര്‍ത്തികരിക്കാത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു.ബൂത്ത് പ്രസിഡന്റ് എം.എസ്.സതീഷ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധയോഗം മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറിയും കൗണ്‍സിലറുമായ എം.ആര്‍. ഷാജു മുഖ്യ പ്രഭാഷണം നടത്തി .പാറപ്പുറത്തെ സാംസ്‌കാരിക കലാനിലയം പണി കഴിപ്പിക്കാത്തതിലുള്ള വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരി അനിലന്റെ അനാസ്ഥ ചൂണ്ടികാണിച്ച് എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് കൗണ്‍സിലര്‍ക്ക് യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ വാര്‍ഡ് പ്രസിഡണ്ട് സന്തോഷ് പി.കെ, മണ്ഡലം ട്രഷറര്‍ വര്‍ഗ്ഗീസ് എ എല്‍, ഗോപി വി.കെ, ഗില്‍ബര്‍ട്ട് കെ. ഒ, ശിവരാമന്‍ പി.കെ, കണ്ണന്‍ പി.കെ, സത്യന്‍ ടി.വി, ജോണ്‍സന്‍ വി.വി, ചന്ദ്രന്‍ പി.വി, സുജിത സുനില്‍കുമാര്‍, മണി ബാലന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് സംഗീത് സന്തോഷ് എന്നിവര്‍ പങ്കെടുത്ത് പ്രസംഗിച്ചു.

Exit mobile version