ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പ്രത്യേക ക്ഷണം ലഭിച്ച് ലണ്ടനില്‍ ചേര്‍ന്ന ഇന്ത്യന്‍ ബിസിനസ്സുകാരുടെ സംഘത്തില്‍ അഭിമാനമായി ഇരിങ്ങാലക്കുട സ്വദേശി ചാക്കോ ഊളക്കാടനും. യു.കെ നിക്ഷേപ സാധ്യതയെപ്പറ്റി ചര്‍ച്ച ചെയ്യുവാന്‍ ദുബായിലെ മില്യണ്‍ ബിസിനസ് ക്ലബായ ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്സ് അസോസിയേഷനും (ഐ.പി.എ) ബ്രിട്ടീഷ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സും സംയുക്തമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സംഘടിപ്പിച്ച പ്രത്യേക യോഗത്തിലാണ് അതിഥിയായി ഐ.പി.എ അംഗമായ ഇരിങ്ങാലക്കുട സ്വദേശി ചാക്കോ ഊളക്കാടനും പങ്കെടുത്തത്. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി ക്രിസ് ഫിലിപ്, പാര്‍ലമെന്റ് അംഗങ്ങളായ വീരേന്ദ്ര ശര്‍മ്മ, മാര്‍ക്ക് പോസി, സാറ ആതര്‍ട്ടണ്‍, ലിന്‍ലിത് ഗോയ മാര്‍ട്ടിന്‍ ഡേ, യു.കെ ഉഗാണ്ട അംബാസഡര്‍ നിമിഷ മഗ്വാനി, ലണ്ടനിലെ ഉഗാണ്ട കോണ്‍സുലേറ്റ് ജനറല്‍ ജാഫര്‍ കപാസി, ബ്രിട്ടീഷ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്‍മാന്‍ ഫിലിപ്പ് എബ്രഹാം, പയസ് ജോ, ഐ.പി.എ ചെയര്‍മാന്‍ സൈനുദ്ദീന്‍ ഹോട്ടപാക്ക്, വൈസ് ചെയര്‍മാന്‍ റിയാസ് കില്‍ട്ടന്‍, എ.കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ്, ട്രഷറര്‍ ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.