സഹകരണകാര്‍ഷികഗ്രാമവികസന ബാങ്കിലേക്ക് സൂക്ഷ്മപരിശോധനക്ക് ശേഷം 16 പേര്‍ രംഗത്തുണ്ടായിരുന്നു. വായ്പക്കാരുടെ പ്രതിനിധി-3, ജനറല്‍ -6, വനിത-3, പട്ടികജാതി-1, മൊത്തം 13 പേരാണ് ഭരണസമിതി അംഗങ്ങള്‍. പട്ടികജാതി വിഭാഗത്തില്‍ മാത്രം ഒന്നില്‍കൂടുതല്‍പേര്‍ ഉണ്ട്. 12 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിങ്ങ് ഓഫീസര്‍ അറിയിച്ചു. എല്ലാവരും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളാണ്. വിജയിച്ച കോണ്‍ഗ്രസ്സ് സ്ഥനാര്‍ത്ഥികള്‍ കെ.ഗോപാലകൃഷ്ണന്‍, പ്രിന്‍സന്‍.ടി.എല്‍, ഇ.വി.മാത്യു, കെ.കെ.ശോഭനന്‍, ഐ.ശിവജ്ജാനം, കെ.എസ്.ഹരിദാസ്(ജനറല്‍), തിലകന്‍ പൊയ്യാറ, എ.സി.സുരേഷ്, കെ.എല്‍.ജെയ്‌സന്‍(വായ്പ വിഭാഗം), ഇന്ദിര ഭാസി, വി.ജി.ജയലളിത, രജനി സുധാകരന്‍( വനിത). പട്ടികജാതി വിഭാഗത്തിലേക്ക് കോണ്‍ഗ്രസ്സിലെ എം.കെ.കോരനും, പി.കെ.ഭാസിയുമാണ് ഉള്ളത്്. എല്‍.ഡി.എഫ്.കാര്‍ ആരും നാമനിര്‍ദ്ദേശപട്ടിക സമര്‍പ്പിച്ചീരുന്നില്ല.