ഇരിങ്ങാലക്കുട: ഓണം അടുത്തെത്തിയിട്ടും രൂക്ഷമായ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും സപ്ലൈകോയില്‍ ആവശ്യവസ്തുക്കള്‍ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയാണെന്നും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. വിലക്കയറ്റത്തിനും സപ്ലൈകോയില്‍ ആവശ്യവസ്തുക്കള്‍ ഇല്ലാത്തതിനുമെതിരെ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ജീവിതത്തില്‍ ഇടപെടാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി മിനി മോഹന്‍ദാസ്, ജില്ലാ സെക്രട്ടറിമാരായ പി.ടി.ജോര്‍ജ്, സിജോയ് തോമസ്, സേതുമാധവന്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ഫെനി എബിന്‍, ഷൈനി ജോജോ, ശങ്കര്‍ പഴയാറ്റില്‍, അജിത സദാനന്ദന്‍, തുഷാര ഷിജിന്‍, സിനി പാപ്പച്ചന്‍, ഫിലിപ്പ് ഒളാട്ടുകുളം, പി.എല്‍.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു