ഇരിങ്ങാലക്കുട: പോലീസ് സ്റ്റേഷൻ പരിധിയിൽ കേസന്വേഷണവുമായി ബന്ധപ്പെട്ടു ഒരു വീട്ടിലേക്ക് ചെന്നപ്പോഴാണ് സാമ്പത്തീകമായി പരാധീനതയുള്ള ഒരു കുടുംബത്തെ എസ്.ഐ. അനിൽ പരിചയപ്പെട്ടത്. നല്ല നിലയിൽ കഴിഞ്ഞ കുടുംബത്തിൽ അടിക്കടി യുണ്ടായ പ്രതിസന്ധികൾ കുടുംബത്തെ സാമ്പത്തീക ബുദ്ധിമുട്ടിലാക്കി പിതാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു പഠനത്തിൽ മിടുക്കിയായ യുവതി MBA ക്ക് പഠിക്കുന്നു സ്വന്തം പഠനോത്തോടൊപ്പം കുടുംബത്തെ സംരക്ഷിക്കുന്നതിനായി ഓൺലൈൻ ട്യൂഷൻ നടത്തി കുടുംബം പോറ്റുന്നതിന് വേണ്ടി ലാപ് ടോപ്പ് ആവശ്യപ്പെട്ടത് എസ്.ഐ. അനിൽ സാമുഹ്യ പ്രവർത്തകൻ നിസാർ അഷറഫുമായി മായി ബന്ധപ്പെടുകയും ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ലേഡി ജേസി വിംഗ് ചെയർ പേഴ്സൺ നിഷിന നിസാർ ലാപ് ടോപ്പ് ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരിമിന് കൈമാറുകയും ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് മെജോ ജോൺസൺ മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, ഡയസ് കാരാത്രക്കാരൻ , ജനമൈത്രി എസ്.ഐ. ജോർജ് . കെ.പി. നിസാർ അഷറഫ് എന്നിവർ സന്നിഹിതരായിരുന്നു.