Home NEWS മഹാകവി കുമാരനാശാന്‍ സ്മൃതി സംഘടിപ്പിച്ചു

മഹാകവി കുമാരനാശാന്‍ സ്മൃതി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ നേതൃത്വത്തില്‍ മഹാകവി കുമാരനാശാന്‍ സ്മൃതി സംഘടിപ്പിച്ചു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലം ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എസ്.കെ.വസന്തന്‍ ആശാന്‍ സ്മൃതിപ്രഭാഷണം നടത്തി. ആശാന്‍ കവിതകളിലെ രംഗാവിഷ്‌കാരസാദ്ധ്യതകളെക്കുറിച്ച് കൂടിയാട്ടകലാകാരി ഡോ. ഇന്ദു ജി. പ്രഭാഷണം നടത്തി.

തുടര്‍ന്ന് കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പാള്‍ കലാമണ്ഡലം രാജശേഖരനും സംഘവും ആശാന്റെ പ്രശസ്തമായ ചിന്താവിഷ്ടമായ സീത എന്ന കൃതി കഥകളിരൂപത്തില്‍ അവതരിപ്പിച്ചു. ദശാബ്ദങ്ങള്‍ക്കുമുമ്പ് കലാമണ്ഡലം രാജശേഖരന്‍ തന്നെ സംവിധാനം ചെയ്ത് ചിട്ടപ്പെടുത്തി അരങ്ങത്ത് അവതരിപ്പിച്ച കഥകളിയാണ് വീണ്ടും ഇരിങ്ങാലക്കുടയില്‍ അരങ്ങേറിയത്. അനിയന്‍ മംഗലശ്ശേരി, റഷീദ് കാറളം, രമേശന്‍ നമ്പീശന്‍ എന്നിവര്‍ സംസാരിച്ചു.വ്യത്യസ്തവും പുതുമനിറഞ്ഞതുമായ ആശാന്‍ കവിതയിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിക്കൊണ്ട് കലാപാഠശാല ആറങ്ങോട്ടുകര അവതരിപ്പിച്ച പ്രണയായനം നാടകവും അരങ്ങേറി.

Exit mobile version