Home NEWS പക്ഷി നിരീക്ഷണ സർവെ സംഘടിപ്പിച്ചു

പക്ഷി നിരീക്ഷണ സർവെ സംഘടിപ്പിച്ചു

തൊമ്മാന:കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗവും (തൃശൂർ ഡിവിഷൻ, ചാലക്കുടി റെയ്ഞ്ച്) ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ജൈവവൈവിധ്യ ക്ലബും, ജന്തു ശാസ്ത്ര വിഭാഗവും സംയുക്തമായി ലോക വന ദിനത്തോടനുബന്ധിച്ച് മാർച്ച് 24 ന് തൊമ്മാന കോൾ പാടങ്ങളിൽ പക്ഷി നിരീക്ഷണ സർവെ സംഘടിപ്പിച്ചു.ഇതിനു മുന്നോടിയായി മാർച്ച് 23 ന് വിദ്യാർത്ഥികൾക്ക് വിദഗ്ധ പക്ഷി നിരീക്ഷകൻ റാഫി കല്ലേറ്റുംക്കര പരിശീലന ക്ലാസ്സ് നൽകി.16 വിദ്യാർത്ഥികൾ പങ്കെടുത്ത സർവെയിൽ 71 ഇനം പക്ഷികളെ നിരീക്ഷിച്ചു.സാമൂഹ വനവൽക്കരണ വിഭാഗത്തിനെ പ്രതിനിധാനം ചെയ്ത് ഫീൽഡ് ഓഫീസർ രഞ്ജിത്തും കോളേജിനെ പ്രതിനിധാനം ചെയ്ത് അദ്ധ്യാപകരായ ഡോ.ബിജോയ് സിയും,ഡോ.സിസ്റ്റർ ഡില്ല ജോസും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

Exit mobile version