ലിറ്റിൽ ഫ്ലവർ എൽ പി വിദ്യാലയത്തിൽ ഉത്സവപ്രതീതിയോടെ പഠനോത്സവം നടത്തി

64

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ എൽ പി വിദ്യാലയത്തിൽ ഉത്സവപ്രതീതിയോടെ പഠനോത്സവം നടത്തി.വാർഡ് കൗൺസിലർ കെ. ആർ വിജയ ചെണ്ട കൊട്ടി ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിഷ എം. സി വിശിഷ്ടാഥിതി ആയിരുന്നു.യോഗത്തിന് അധ്യക്ഷത വഹിച്ചത് പി ടി എ വൈസ് പ്രസിഡണ്ട്‌ . തോംസൺ ചിരിയങ്കണ്ടത്ത് ആണ്. മുൻ പി ടി എ പ്രസിഡന്റ് . പി. വി ശിവകുമാർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഓരോ ക്ലാസിലെയും കുട്ടികൾ എല്ലാ വിഷയങ്ങളിലുമുള്ള അവരുടെ പഠന മികവ് പ്രകടിപ്പിച്ചു കൊണ്ടുള്ള വിവിധ പരിപാടികൾ അവതരിപ്പിച്ചത് ഏറെ അഭിനന്ദാർഹമായിരുന്നു. ഓരോ അതിഥിയെയും ഓരോ കുട്ടി വീതം സ്വാഗതം ആശംസിച്ച് പൂവ് നൽകിയത് വ്യത്യസ്തതയാർന്നു.കൂടാതെ പരിപാടിയുടെ അവതരണം കുട്ടികൾ ഏറ്റെടുത്തു നടത്തിയത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നതായിരുന്നു. മാതാപിതാക്കളുടെ അനുഭവം പങ്കു വെക്കുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു. അധ്യാപക പ്രതിനിധി ശ്രീമതി ഫിസി എം ഫ്രാൻസിസ് നന്ദിയർപ്പിച്ചു കൊണ്ട് യോഗം അവസാനിച്ചു.

Advertisement