Home NEWS താണിശ്ശേരി റോഡിലെ വലിയ പൊടിപടല മലിനീകരണ ബുദ്ധിമുട്ടിന് ഒരു താൽക്കാലിക പരിഹാരം

താണിശ്ശേരി റോഡിലെ വലിയ പൊടിപടല മലിനീകരണ ബുദ്ധിമുട്ടിന് ഒരു താൽക്കാലിക പരിഹാരം

താണിശ്ശേരി: റോഡിലെ വലിയ പൊടിപടല മലിനീകരണ ബുദ്ധിമുട്ടിന് ഒരു താൽക്കാലിക പരിഹാരം എന്ന നിലക്ക് കേരള മുസ്‌ലിം ജമാഅത്ത്,എസ് വൈ എസ്, എസ് എസ് എഫ് താണിശ്ശേരി യൂണിറ്റ് പ്രവർത്തകർ രാവിലെ മുതൽ റോഡിൽ വെള്ളം നനച്ചു. വലിയ വാട്ടർ ടാങ്ക് സംഘടിപ്പിച്ചു താണിശ്ശേരിയിലെ ജനങ്ങൾ അനുഭവിക്കുന്ന വലിയ പ്രയാസത്തിന് ചെറിയൊരു പരിഹാരം കാണുകയാണ് ചെയ്തത്.

റോഡ് പണി നാട്ടുകാരുടെ ആവശ്യമാണ്. അതിന് അതിൻ്റേതായ പ്രയാസങ്ങളും സ്വാഭാവികം മാത്രമാണ്.വിവിധ സംഘടനകൾ ഉണ്ടെങ്കിലും അവരെല്ലാം പ്രതിഷേധങ്ങൾ നടത്തുമ്പോൾ സുന്നി സ്റ്റുഡന്റ്സ് ഫ്രഡറേഷൻ മാതൃകാ പരമായ പരിഹാരമാണ് മുന്നോട്ട് വെക്കുന്നത്.ഒരുപാട് വീടുകളിൽ നിന്ന് വെള്ളം പലതവണയായി ടാങ്കിൽ നിറച്ചുകൊണ്ടാണ് ഇത്തരത്തിൽ ഒരു പരിഹാരമാർഗം എസ് എസ് എഫ് ഒരുക്കിയത്.ഇങ്ങനെയുള്ള സമൂഹവിവാഹത്തിനും നാടിനും ഗുണകരമാകുന്ന പ്രവർത്തകനങ്ങളാണ് എസ് എസ് എഫ്, കേരള മുസ്‌ലിം ജമാഅത്ത്,എസ് വൈ എസ് സുന്നി സംഘടനകളുടെ ലക്ഷ്യം.കേരളത്തിലെ വലിയ വിദ്യാർത്ഥി പ്രസ്ഥാനമായ എസ് എസ് എഫിൻ്റെ അമ്പതാം വാർഷിക സമ്മേളനത്തിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായാണ് ഇങ്ങനെയുള്ള സാമൂഹിക സേവനം സുന്നി യുവജന സംഘവും സുന്നി സ്റ്റുഡന്റ്സ് ഫ്രഡറേഷനും നടത്തിയത്.ഏപ്രിൽ 29 ന് കണ്ണൂരിൽ വെച്ചാണ് എസ് എസ് എഫിൻ്റെ കേരള അമ്പതാം വാർഷികം സംഘടിപ്പിക്കപ്പെടുന്നത്.

Exit mobile version