Home NEWS കേരളാ അർബൻ ബാങ്ക് സ്റ്റാഫ്‌ ഓർഗ്ഗനൈസേഷൻ സംസ്ഥാന വ്യാപകമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരത്തിന്റെ...

കേരളാ അർബൻ ബാങ്ക് സ്റ്റാഫ്‌ ഓർഗ്ഗനൈസേഷൻ സംസ്ഥാന വ്യാപകമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗൺ ബാങ്ക് യൂണിറ്റ് നിൽപ്പ് സമരം നടത്തി

ഇരിങ്ങാലക്കുട : കേരളാ അർബൻ ബാങ്ക് സ്റ്റാഫ്‌ ഓർഗ്ഗനൈസേഷൻ (കുബ്‌സോ) സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം റിസർവ്വ് ബാങ്കിന്റെ SAF നിയന്ത്രണങ്ങളിൽ നിന്നും ബാങ്കുകളെ മോചിപ്പിക്കുക, ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, ജീവനക്കാർക്ക് അർഹമായ ഡി എ കുടിശിക സംസ്ഥാന സർക്കാർ അനുവദിക്കുക, പെൻഷൻ പ്രായം വർദ്ധിപ്പിക്കുക, 1:4 , 1:1 അനുപാതം മൂലം പ്രെമോഷൻ സാധ്യത അട്ടിമറിച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്ര്യഖ്യാപിച്ച് ഐ ടി യു ബാങ്ക് യൂണിറ്റ് നിൽപ് സമരം നടത്തി. യൂണിറ്റ് പ്രസിഡണ്ട് സന്തോഷ് വില്ലടം, സംസ്ഥാന കമ്മറ്റി ഭാരവാഹികളായ എം ആർ ഷാജു, ജോസഫ് ചാക്കോ, എൻ ജെ ജോയ്, കെ പി സെബാസ്റ്റിൻ, എ ആശ, യൂണിറ്റ് ഭാരവാഹികളായ ബിജോയ് ടി വി, ഷിന്റോ ജോൺ, ജോളി ആന്റോ, സഞ്ചയൻ പി വി, മനീഷ് ആർ യു, ശ്രീറാം ജയബാലൻ, മഞ്ജു സി വി, ജൂലി എം കെ, തുടങ്ങിയവർ ഐ ടി യു ബാങ്കിന്റെ വിവിധ ശാഖകളിൽ സമരത്തിന് നേതൃത്വം നൽകി. സെക്രട്ടറിയേറ്റിനു മുൻപിലും, റിസർവ്വ് ബാങ്കിന് മുന്നിലും തുടർസമരങ്ങൾ ഉണ്ടാകുമെന്ന് കുബ്‌സോ നേതാക്കൾ അറിയിച്ചു.

Exit mobile version