ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന പഞ്ചദിന ഫാക്കൽറ്റി ഡെവലപ്മെൻ്റ് പ്രോഗ്രാമിന് തുടക്കമായി.ഓഗ്മെൻ്റഡ് ആൻഡ് വിർച്വൽ റിയാലിറ്റി എന്ന വിഷയത്തിൽ നടത്തപ്പെടുന്ന ശില്പശാലയുടെ ഉത്ഘാടനം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ നിർവഹിച്ചു.തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഏവിയോണിക്സ് വിഭാഗം മേധാവി ഡോ. ദീപക് മിശ്ര മുഖ്യ പ്രഭാഷണം നടത്തി. ജോയിൻ്റ് ഡയറക്ടർ ഫാ. ജോയി പയ്യപ്പിള്ളി ആശംസകൾ അർപ്പിച്ചു. ഫെബ്രുവരി മൂന്ന് വരെ നീണ്ട് നിൽക്കുന്ന ശില്പശാലയിൽ വിവിധ കോളേജുകളിൽ നിന്നായി മുപ്പത് അധ്യാപകരാണ് പങ്കെടുക്കുന്നത്.ഡോ. ജോബിൻ വർഗീസ്(അസോസിയേറ്റ് പ്രഫസർ, ജ്യോതി എൻജിനീയറിങ് കോളേജ് ചെറുതുരുത്തി), ബി അനുരൂപ്( ഇന്നോവേഷൻ ഓഫീസർ, ട്രിപ്പിൾ ഐ ടി, കോട്ടയം), ഏ ആർ, വി ആർ ഇൻഡസ്ട്രി വിദഗ്ദരായ തോംസൺ ടോം, ശ്യാം പ്രദീപ് ആലിൽ എന്നിവർ വിവിധ സെഷനുകൾ നയിക്കും. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. കാരൻ ബാബു, അധ്യാപകരായ ഒ രാഹുൽ മനോഹർ, മഞ്ജു ഐ കൊള്ളന്നൂർ എന്നിവരാണ് ശില്പശാല ഏകോപിപ്പിക്കുന്നത്.