ഇരിങ്ങാലക്കുട: അസുഖബാധിതനായ പിതാവിനെ ശുശ്രൂഷിക്കാനായി അമ്മയും മെഡിക്കൽ കോളേജിലായപ്പോൾ ഒറ്റപ്പെട്ട തൻ്റെ ക്ലാസ്സിലെ കുട്ടിയെ വിദ്യാർത്ഥിയായ മകനൊപ്പം വീട്ടിലേക്ക് കൂട്ടി മാതൃകയായ വെള്ളാങ്ങല്ലൂർ ഗവൺമെൻ്റ് യു.പി.സ്കൂളിലെ അദ്ധ്യാപിക ധന്യയെ ജെ.സി.ഐ. ഇരിങ്ങാലക്കുട ആദരിച്ചു. ജെ.സി.ഐ. പ്രസിഡന്റ് മേ ജോ ജോൺ സണുംഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എം. മുകേഷും ചേർന്ന് പൊന്നാട ചാർത്തി. സെക്രട്ടറി ഷൈജോ ജോസ് ട്രഷറർ സാന്റോ വിസമയ മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി അഡ്വ. ഹോബി ജോളി ജീസൻ പി.ജെ. വർഡ് മെമ്പർമാരായ വർഷ പ്രവീൺ, ഷംസു വെളുത്തേരി ,മുൻ മെമ്പർ എം.കെ.മോഹനൻ, എം.കെ.ബിജു, തിലകൻ മാസ്റ്റർ, പ്രധാനാദ്ധ്യാപിക ഷീബ, അസി.സെക്രട്ടറി സുജൻ പൂപ്പത്തി തുടങ്ങിയവർ പ്രസംഗിച്ചു കുട്ടിയുടെ കുടുംബത്തിന് താല്കാലികമായി താമസിക്കുവാൻ വാടക വീട് കണ്ടെത്തുന്നതിനും, ലൈഫ് പദ്ധതി വഴി സ്വന്തമായി വീടൊരുക്കുന്നതിനും, കുട്ടിയുടെ പിതാവിന് ചികിത്സാ സഹായവും എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.