Home NEWS വഴിയോരകച്ചവട തൊഴിലാളി നിയമം എല്ലാ തദ്ദേശസ്വയംഭരണ സ്ഥപനങ്ങളിലും നടപ്പിലാക്കണം.-കെ. ജി. ശിവാനന്ദൻ

വഴിയോരകച്ചവട തൊഴിലാളി നിയമം എല്ലാ തദ്ദേശസ്വയംഭരണ സ്ഥപനങ്ങളിലും നടപ്പിലാക്കണം.-കെ. ജി. ശിവാനന്ദൻ

ഇരിങ്ങാലക്കുട : പാർലിമെന്റ് പാസ്സാക്കിയ വഴിയോരകച്ചവട തൊഴിലാളി സംരക്ഷണ നിയമം സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കണമെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. ജി ശിവാനന്ദൻ ആവശ്യപ്പെട്ടു.നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശങ്ങളിലും വെന്റിങ് കമ്മിറ്റി രൂപകരിക്കണം സെർവ്യെ സർവ്വേ നടത്തി അർഹരായവർക്ക് ലൈസൻസും ഐഡി കാർഡും തൃശ്ശൂർ ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ എ ഐ ടി യു സി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം,ജില്ലാ പ്രസിഡണ്ട് അഷറഫ് വലിയ കത്ത് അധ്യക്ഷത വഹിച്ചു,സിപിഐ ജില്ലാ സെക്രട്ടറി കെ. കെ. വത്സരാജ് സമാദരണം നിർവഹിച്ചു,പി. എ. ജിറാർ,ടി. ആർ. ബാബുരാജ്, കെ കെ ശിവൻ,പി മണി, എം. രാധാകൃഷ്ണൻ, വീ കെ.ലതിക, എൻ കെ.ഉദയപ്രകാശ്, റഷീദ് കാറളം എന്നിവർ സംസാരിച്ചു.

Exit mobile version