ഇരിങ്ങാലക്കുട ∙ കെപിഎൽ ഒായിൽ മിൽസ് ലിമിറ്റഡ് ഒാണത്തോടനുബന്ധിച്ച്ഉപഭോക്താക്കൾക്കായി ഒരുക്കിയ സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പ് നഗരസഭകൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ നിർവഹിച്ചു. ചെയർമാൻ ജോഷ്വാ ആന്റോകണ്ടംകുളത്തി, മാനേജിങ് ഡയറക്ടർ ജോസ് ജോൺ കണ്ടംകുളത്തി, ഫിനാൻസ് മാനേജർമാഹിം എന്നിവർ പ്രസംഗിച്ചു. ഒന്നാം സമ്മാനമായ ലാപ്ടോപ്പിന് കരൂപ്പടന്നസ്വദേശി എൻ.എസ്.റിസ്‍വാൻ അർഹനായി. 2–ാം സമ്മാനമായ ഒാർബിട്രെക് സൈക്കിൾഅഴീക്കോട് സ്വദേശി ഷാജിക്കും 3–ാം സമ്മാനമായ സെൽ ഫോൺ ഇരിങ്ങാലക്കുടസ്വദേശി വി.ആർ.ബാബുരാജിനും ലഭിച്ചു. കമ്പനി ഡയറക്ടർമാരും ഉപഭോക്താക്കളുംപങ്കെടുത്തു.